കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണാനില്ല

  • By Nisha Bose
Google Oneindia Malayalam News

Soumya
തൃശ്ശൂര്‍: കേരള സമൂഹത്തെ നടുക്കിയ സൗമ്യ വധക്കേസിന്റേയും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണാതായതായി സൂചന. സൗമ്യ വധക്കേസില്‍ ആന്തരികാവയവ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടാണ് കാണാതായിരിക്കുന്നത്. സൗമ്യ കേസില്‍ ഡോ ഷേര്‍ലി ബാബു നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതി വിധി പറഞ്ഞത്. കേസിന്റെ ആരംഭം മുതല്‍ വാര്‍ത്തകളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചര്‍ച്ചയായിരുന്നു.

ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഷേര്‍ളി വാസു സ്ഥലംമാറിപ്പോകുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫയലുകള്‍ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന സമ്പത്ത് കേസിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പ്രധാന സ്ഥാനമുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ എടുക്കുന്ന കുറിപ്പുകളും റിപ്പോര്‍ട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുമാണ് കാണാതായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജൂണ്‍ നാലിന് ഷേര്‍ളി വാസു കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് സ്ഥലം മാറിപ്പോയിരുന്നു. ഇതിന് മുന്‍പ് രണ്ട്, മൂന്ന് തീയ്യതികളില്‍ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഫയലുകള്‍ കാണാതായതായി വ്യക്തമായിരുന്നു.

എന്നാല്‍ കാണാതായ ഫയലുകളുടെ നമ്പര്‍ മാത്രമാണ് അന്ന് കുറിച്ചെടുത്തിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധന നടത്തിയതില്‍ നിന്നാണ് സൗമ്യ, സമ്പത്ത് വധക്കേസുകളുടെ റിപ്പോര്‍ട്ടുകളും കാണാതയവയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ കോടതിയിലാണെന്നും ഇവ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ നഷ്ടപ്പെടില്ലെന്നും അധികൃതര്‍ പറയുന്നു. നഷ്ടപ്പെട്ട മറ്റു ഫയലുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.

English summary
Making the already complicated Soumya murder case even more intricate, the postmortem report disappeared.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X