കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഷീര്‍ സഭയിലുണ്ടെങ്കില്‍ സഹകരിക്കില്ല:വിഎസ്

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
തിരുവനന്തപുരം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ പികെ ബഷീര്‍ എംഎല്‍എ നിയമസഭയിലുണ്ടെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.

ക്രിമിനല്‍ കേസില്‍ പ്രതിയാണ് ബഷീര്‍. പൊലീസ് തന്നെയാണ് ബഷീറിനെ ആറാം പ്രതിയാക്കിയത്. തുടര്‍ന്നും ബഷീറിനെ സഭാനടപടികളില്‍ പങ്കെടുപ്പിച്ച ആഭ്യന്തരമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് അംഗീകരിക്കാനാകില്ല. സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനായാണ് ചൊവ്വാഴ്ചത്തെ സഭാനടപടികള്‍ ബഹിഷ്‌കരിച്ചതെന്നും വിഎസ് പറഞ്ഞു.

പികെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം വച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ നിറുത്തിവച്ചിരുന്നു.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൊലക്കേസിലെ പ്രതി നിയമസഭയില്‍ ഇരിക്കുന്നത് നാണക്കേടാണ്. പി.കെ ബഷീര്‍ എം.എല്‍.എയെ ഉടന്‍ അറസ്റ്റ് ചെയ്യണം. എം.എല്‍.എയുടെ കൊലവിളിയും കൊലപാതകവും തമ്മില്‍ ബന്ധമുണ്ട്. കേസിലെ പ്രതികളെല്ലാം മുസ്‌ലിം ലീഗുകാരാണെന്നും കൊടിയേരി പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് എഴരയോടെയാണ് കുനിയില്‍ അങ്ങാടിയില്‍ അബൂബക്കറിനും ആസാദിനും വെട്ടേറ്റത്. ഫുട്‌ബോള്‍ മേള നടത്തിപ്പുമായി ബന്ധപ്പെട്ട് കുനിയിലെ രണ്ട് കല്‍് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മുമ്പ് അടിപിടിയില്‍ കലാശിക്കുകയും കഴിഞ്ഞ ജനുവരി അഞ്ചിന് കുറുവങ്ങാടന്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന്‍ (32) കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ആറുപ്രതികളില്‍ അബൂബക്കറും ആസാദും രണ്ട് മാസത്തോളം മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. അത്തീഖുറഹ്മാന്‍ വധത്തിന്റെ പ്രതികാരമാണ് ഇവരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

അതീഖുറഹ്മാന്‍ കുടുംബസഹായ ഫണ്ട് വിതരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് എം.എല്‍.എയെ ആറാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.

English summary
Opposition leader VS Achuthananthan said that he won't cooperate with the proceedings of the Assembly if PK Basheer MLA is allowed to sit there.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X