കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി: മമത പ്രണബിനെ തുണയ്ക്കില്ല?

Google Oneindia Malayalam News

Mamata Banerjee
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് മമത ബാനര്‍ജി. തങ്ങള്‍ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചതായാണ് സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയ മമത വ്യക്തമാക്കിയത്. ഇതില്‍ പ്രണബിന്റെ പേരില്ല.

അബ്ദുള്‍ കലാം, മന്‍മോഹന്‍ സിങ്, സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകളാണ് മമത നിര്‍ദ്ദേശിയ്ക്കുന്നത്. മുലയം സിംഹ് യാദവും ഈ പേരുകള്‍ നിര്‍ദ്ദേശിച്ചയാണ് അറിയുന്നത്. ഇതോടെ പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്വപ്നം പൊലിയുമെന്ന് ഉറപ്പായിരിയ്ക്കുകയാണ്. മന്‍മോഹന്‍ സിംങ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മാറിയാല്‍ ഒഴിയുന്ന പ്രധാനമന്ത്രി കസേരയും സ്വപ്നം കാണാന്‍ പ്രണബ് മുഖര്‍ജിയ്ക്ക് കഴിയില്ല. ഈ നീക്കത്തേയും മമത ബാനര്‍ജി തുണയ്ക്കില്ലെന്നതിനാലാണ് ഇത്.

സിപിഎമ്മിനോട് ഉടക്കി നില്‍കുന്ന മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ വേണമെങ്കില്‍ തുണയ്ക്കാമെന്നാണ് മമതയുടെ നിലപാട്. ഇത് ബംഗാളില്‍ സിപിഎമ്മിന് ഒരു കൊട്ട് കൊടുക്കുക എന്നതാണ് ഈ പിന്തുണയിലൂടെ മമത ലക്ഷ്യമിടുന്ന അടവ്.

കോണ്‍ഗ്രസ് നിര്‍ദ്ദേശിയ്ക്കുന്നത് പ്രണബിനെയാണെങ്കിലും അത് യു പി എ യുടെ നിര്‍ദ്ദേശമല്ലെന്ന് മമത വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.

English summary
West Bengal chief minister Mamata Banerjee is not ready to support Pranab Mukherjee for the post of President. She suggested Abdul Kalam, Somanath Chatterjee and Manmohan Sing for the presidential post. Congress is in a fix not since their key counter part in UPA is against their candidate Pranab Mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X