കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ഇരട്ടക്കൊല സഭ രണ്ടാം ദിവസവും സ്തംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

Kerala Assembly
തിരുവനന്തപുരം: അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പ്രതിയായ മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യണമെന്നും സഭയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. രാവിലെ 8.30 ന് സഭ ചേര്‍ന്നയുടന്‍തന്നെ ബഹളം തുടങ്ങി. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബഹളം തുടര്‍ന്നതോടെ സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞു.

സഭ സമ്മേളിച്ചപ്പോള്‍ ചോദ്യോത്തരവേളയിലേക്ക് കടക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞപ്പോഴാണ് പ്രതിപക്ഷം ബഹളം ഉയര്‍ത്തി രംഗത്തു വന്നത്. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളും പ്‌ളക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ഇതിനിടെ സ്പീക്കര്‍ ചോദ്യോത്തരവേളയിലേക്ക് കടന്നു. തുടര്‍ന്ന് ഇരട്ടക്കൊലക്കേസിലെ പ്രതി ബഷീറിനെ സഭയില്‍ പുറത്താണമെന്നെഴുതിയ വലിയ ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു.

പ്രതിപക്ഷാംഗങ്ങളോട് ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും ആരും ചോദ്യങ്ങള്‍ ചോദിച്ചില്ല പ്രതിപക്ഷം നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ ഭരണകക്ഷി എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ഷിബു ബേബി ജോണ്‍ മറുപടി പറഞ്ഞു. ഇതിനിടെ ഭരണകക്ഷി അംഗങ്ങളും പ്ലക്കാര്‍ഡുകള്‍ സഭയില്‍ ഉയര്‍ത്തിയിരുന്നു. സിപിഎം എംഎല്‍എമാരായ ടിവി രാജേഷും കെകെ ജയചന്ദ്രനും കൊലക്കേസ് പ്രതികളാണെന്നാണാണ് പ്ലക്കാര്‍ഡുകളിലുള്ളത്.

കഴിഞ്ഞദിവസം ഇതേകാര്യം ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഭാഗിക സഭാ നടപടി ബഹിഷ്‌കരണവും നടന്നു. ചൊവ്വാഴ്ച നിയമസഭയുടെ തുടക്കത്തില്‍ തന്നെ ആശയക്കുഴപ്പത്തിലായിരുന്ന പ്രതിപക്ഷം ബുധനാഴ്ച പക്ഷേ ചോദ്യോത്തരവേള തുടങ്ങുംമുമ്പ് പ്ലക്കാര്‍ഡുകളും ബാനറുകളും അടക്കമുള്ളവയുമാണ് നടുക്കളത്തില്‍ എത്തിയത്.

English summary
The CPI(M)-led LDF opposition disrupted proceedings in the Kerala Assembly today demanding arrest of P K Basheer,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X