കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിയുടെ സൗജന്യം വേണ്ട: വിഎസ്

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
തിരുവനന്തപുരം: നിയമസഭയെ ഒളിത്താവളമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കെകെ ജയചന്ദ്രന്‍ എംഎല്‍എ കേസില്‍ പ്രതിയാവുകയാണെങ്കില്‍ ഇടതുപക്ഷം അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും വിഎസ് വ്യക്തമാക്കി. പോയി ജാമ്യം എടുത്തിട്ട് വരണമെന്ന് ആവശ്യപ്പെടും. അല്ലാതെ നിയമസഭയെ ഒളിത്താവളമാക്കാന്‍ ഉമ്മന്‍ചാണ്ടിയോട് സൗജന്യം ചോദിക്കില്ലെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

അധികാരം നിലനിര്‍ത്താനായി ഉമ്മന്‍ചാണ്ടി ലീഗിന്റെ ഭീഷണിയ്ക്ക് വഴങ്ങുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുകയാണ്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഭീഷണിയെ തുടര്‍ന്നാണ് ബഷീറിനെ അറസ്റ്റ് ചെയ്യാത്തതെന്നും വിഎസ് ആരോപിച്ചു.

അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പ്രതിയായ മുസ്‌ലിം ലീഗ് എംഎല്‍എ പികെ ബഷീറിനെ അറസ്റ്റ് ചെയ്യണമെന്നും സഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ച്ു. രാവിലെ 8.30 ന് സഭ ചേര്‍ന്നയുടന്‍ തന്നെ ബഹളം തുടങ്ങി. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബഹളം തുടര്‍ന്നതോടെ സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞു.

സഭ സമ്മേളിച്ചപ്പോള്‍ ചോദ്യോത്തരവേളയിലേക്ക് കടക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞപ്പോഴാണ് പ്രതിപക്ഷം ബഹളം ഉയര്‍ത്തി രംഗത്തു വന്നത്. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളും പഌാര്‍ഡുകളുമായിട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ഇതിനിടെ സ്പീക്കര്‍ ചോദ്യോത്തരവേളയിലേക്ക് കടന്നു. തുടര്‍ന്ന് ഇരട്ടക്കൊലക്കേസിലെ പ്രതി ബഷീറിനെ സഭയില്‍ പുറത്താണമെന്നെഴുതിയ വലിയ ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു.

English summary
Addressing a press conference after the boycott he said a person who was the sixth accused in a twin-murder case should not be allowed to sit in the House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X