ബഷീറിനെ അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി

പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ എഫ്ഐആറില്‍ പേരുവന്നതുകൊണ്ട് പി.കെ.ബഷീര്‍ എംഎല്‍എയെ അറസ്റ്റു ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ ആദ്യം അറസ്റ്റു ചെയ്യേണ്ടത് അഞ്ചേരി ബേബി വധക്കേസിന്റെ എഫ്ഐആറില്‍ പേരുള്ള കെ.കെ.ജയചന്ദ്രന് എംഎല്‍എയാണ്. എന്നാല്‍ പ്രതിപക്ഷം ബഷീറിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ പോലും ഇക്കാര്യം ആയുധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഷീറിന്റെ പേരില്‍ നിയമസഭയില്‍ ബഹളം വെയ്ക്കുന്ന പ്രതിപക്ഷത്തിന് എന്തൊക്കെയോ മറയ്ക്കാനുണ്ട്. ബഷീര്‍ വിവാദ പ്രസംഗം നടത്തിയെന്ന് പറയുന്നത് ഈ മാസം മൂന്നിനാണ്. എന്നാല്‍ അരീക്കോട്ടെ ഇരട്ടകൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കൊലപാതകത്തിനായി വാഹനം വാടയ്ക്കെടുത്തത് രണ്ടിനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്.
2008ല്‍ ബഷീര്‍ നടത്തിയൊരു വിവാദ പ്രസംഗവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ വിവാദമുയരുന്നത്. എന്നാല്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ബഷീറിനെതിരെ ദുര്‍ബലമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ആ കേസ് അടഞ്ഞ അധ്യായമാണ്.
ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന പ്രതിപക്ഷ ആരോപണം കഴമ്പില്ലാത്തതാണ്. ചോദ്യോത്തരവേള കഴിഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചിരുന്നു. ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്ന കീഴ്വഴക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഷീറിനെതിരെ എഫ്ഐആറിലുള്ളത് ദുര്‍ബലമായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന് കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്ഐആറില്‍ പേരില്ലാഞ്ഞിട്ടും സി എച്ച് അശോകനെ അറസ്റ്റ് ചെയ്തല്ലോ എന്ന ചോദ്യത്തിന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം മൊഴിയുടെ അടിസ്ഥാനത്തിലാണ് അശോകനെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പി കെ ബഷീറിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുമോ എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ധനകാര്യമന്ത്രി കെ എം മാണിയും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications