കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഷീറിനെ അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: എഫ്‌ഐആറില്‍ പേരുള്ളതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ലെന്നും അതിനാല്‍ പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ എഫ്‌ഐആറില്‍ പേരുവന്നതുകൊണ്ട് പി.കെ.ബഷീര്‍ എംഎല്‍എയെ അറസ്റ്റു ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ ആദ്യം അറസ്റ്റു ചെയ്യേണ്ടത് അഞ്ചേരി ബേബി വധക്കേസിന്റെ എഫ്‌ഐആറില്‍ പേരുള്ള കെ.കെ.ജയചന്ദ്രന്‍ എംഎല്‍എയാണ്. എന്നാല്‍ പ്രതിപക്ഷം ബഷീറിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ പോലും ഇക്കാര്യം ആയുധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഷീറിന്റെ പേരില്‍ നിയമസഭയില്‍ ബഹളം വെയ്ക്കുന്ന പ്രതിപക്ഷത്തിന് എന്തൊക്കെയോ മറയ്ക്കാനുണ്ട്. ബഷീര്‍ വിവാദ പ്രസംഗം നടത്തിയെന്ന് പറയുന്നത് ഈ മാസം മൂന്നിനാണ്. എന്നാല്‍ അരീക്കോട്ടെ ഇരട്ടകൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കൊലപാതകത്തിനായി വാഹനം വാടയ്‌ക്കെടുത്തത് രണ്ടിനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്.

2008ല്‍ ബഷീര്‍ നടത്തിയൊരു വിവാദ പ്രസംഗവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ വിവാദമുയരുന്നത്. എന്നാല്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ബഷീറിനെതിരെ ദുര്‍ബലമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ആ കേസ് അടഞ്ഞ അധ്യായമാണ്.

ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന പ്രതിപക്ഷ ആരോപണം കഴമ്പില്ലാത്തതാണ്. ചോദ്യോത്തരവേള കഴിഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചിരുന്നു. ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്ന കീഴ്‌വഴക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഷീറിനെതിരെ എഫ്‌ഐആറിലുള്ളത് ദുര്‍ബലമായ ആരോപണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്‌ഐആറില്‍ പേരില്ലാഞ്ഞിട്ടും സി എച്ച് അശോകനെ അറസ്റ്റ് ചെയ്തല്ലോ എന്ന ചോദ്യത്തിന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം മൊഴിയുടെ അടിസ്ഥാനത്തിലാണ് അശോകനെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പി കെ ബഷീറിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുമോ എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ധനകാര്യമന്ത്രി കെ എം മാണിയും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

English summary
Arresting a person if his name is mentioned in the FIR is not the approach of the government,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X