Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുക്കൂര്‍ വധം: പി ജയരാജനെ വീണ്ടും ചോദ്യം ചെയ്യും

P Jayarajan
കണ്ണൂര്‍: എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റൈ മൊഴിയെടുത്തു. കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍. നായര്‍, ഡിവൈഎസ്പി പി. സുകുമാരന്‍, അന്വേഷണോദ്യോഗസ്ഥന്‍ വളപട്ടണം സിഐ യു. പ്രേമന്‍ എന്നിവരാണ് മൊഴിയെടുത്തത്.

പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ടരമണിക്കൂര്‍ നീണ്ടു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘത്തലവന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ പറഞ്ഞു. ജൂണ്‍ 22ന് ജയരാജനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

അഭിഭാഷകനൊപ്പമാണ് ജയരാജന്‍ ഗസ്റ്റ് ഹൗസിലെത്തിയത്. എന്നാല്‍, അഭിഭാഷകനെ മുറിയില്‍ പ്രവേശിപ്പിച്ചില്ല. അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കില്ലെന്ന വിവരം പൊലീസ് അറിയിച്ചിരുന്നില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ജയരാജന്‍ പിന്നീടു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അന്വേഷണ സംഘം രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നും ചോദിച്ച കാര്യങ്ങളെയും നല്‍കിയ മൊഴിയെയും കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എംഎല്‍എയില്‍നിന്ന് ഈ മാസം 17ന് മൊഴിയെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+