ടിപിയെ കൊല്ലാന്‍ പറഞ്ഞത് കണ്ണൂരിലെ ഉന്നതന്‍
കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖനെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയത് കണ്ണൂരിലെ ഒരു ഉന്നത നേതാവാണെന്ന് മൊഴി. ടിപി വധവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റിലായ പാനൂര്‍ ചെണ്ടയാട്ടെ കല്ലുവളപ്പില്‍ എംസി അനൂപാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ടിപയെ വധിക്കുന്നതിനായി ടികെ രജീഷിനെ മുംബൈയില്‍ നിന്ന് വിളിച്ചു വരുത്തിയത് കുഞ്ഞനന്തനാണെന്നും മൊഴിയില്‍ പറയുന്നു.
2009 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ടിപിയെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. അന്നും അനൂപും രജീഷുമെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നു. അന്ന് ടിപിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് 2012ലാണ് കൊലപാതകത്തിനായി വീണ്ടും ആലോചന തുടങ്ങിയത്. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് വലിയ ശല്യമാണ്, ഇനിയും അയാള്‍ ജീവിച്ചിരുന്നാല്‍ നമുക്കവിടെ പിടിച്ച് നില്‍ക്കാനാവില്ല എന്ന് പ്രതികളിലൊരാളായ കുഞ്ഞനന്തന്‍ പറഞ്ഞതായും അനൂപ് പൊലീസിനെ അറിയിച്ചു.
തിങ്കളാഴ്ച അറസ്റ്റിലായ അനൂപിനെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എം ഷുഹൈബ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ടിപി വധത്തിന് പിന്നില്‍ കണ്ണൂരിലെ ഒരു ഉന്നത നേതാവിന് പങ്കുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. പ്രതികളിലൊരാളുടെ മൊഴി കൂടി ലഭിച്ചത് ഇതിന് ശക്തി പകര്‍ന്നിരിക്കുകയാണ്.


Click it and Unblock the Notifications