കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പ്രധാനമന്ത്രിയുടെ പേരും

  • By Nisha Bose
Google Oneindia Malayalam News

Manmohan
ദില്ലി: രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ച പേരുകള്‍ സ്വീകാര്യമല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവും അറിയിച്ചു. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേരും ഉയര്‍ന്നുവന്നുവെന്നതാണ് നിര്‍ണ്ണായക വഴിത്തിരിവ്.

ധനമന്ത്രി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുടെ പേരുകളാണ് സോണിയ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഇവരെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മമതയും മുലായവും അറിയിച്ചു. മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുല്‍ കലാം, മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, പധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് എന്നിവരിലാരേയെങ്കിലും പരിഗണിക്കണമെന്ന്് ഇരുവരും സോണിയയോട് ആവശ്യപ്പെട്ടു.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് മമതാ ബാനര്‍ജി സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ മമത തയ്യാറായി. തുടര്‍ന്ന് മുലായവുമായി ചര്‍ച്ച നടത്താനായി മമത അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് പോയി. മുലായവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കലാം, സോമനാഥ് ചാറ്റര്‍ജി, മന്‍മോഹന്‍ സിങ് എന്നിവര്‍ക്ക് തുല്യ പരിഗണനയാണ് ന്ല്‍കുന്നതെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിച്ചു.

കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതില്‍ യു.പി.എ. ഘടകകക്ഷിയായ ഡി.എം.കെ.യ്ക്കും താത്പര്യമുണ്ട്. ഇതിന് പുറമേ എന്‍ഡിഎയിലെ ഒരു വലിയ വിഭാഗത്തിനും കലാം സ്വീകാര്യനാണ്.

English summary
Uncertainty reigned in the capital on Wednesday night over whether Prime Minister Manmohan Singh could emerge as the next Presidential candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X