കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരേ ആര്യാടന്‍

  • By Nisha Bose
Google Oneindia Malayalam News

Aryadan Mohammed,
തിരുവനന്തപുരം: ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ ആര്യാടന്‍ രംഗത്തെത്തിയത്.

സ്വന്തം കക്ഷികളിലെ എംഎല്‍എമാര്‍ക്ക് അന്യായമായി പോലും ആനുകൂല്യങ്ങള്‍ നല്‍കുന്ന ഘടകകക്ഷി മന്ത്രിമാര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകളെയും അവഗണിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ന്യായവും നീതിയും നിഷേധിക്കപ്പെടുകയാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ലീഗ്-കേരള കോണ്‍ഗ്രസ് ഭരണമാണ്.

ഘടകകക്ഷി മന്ത്രിമാര്‍ക്ക് വേണ്ടിയാണോ ഈ ഭരണമെന്നും ആര്യാടന്‍ ചോദിച്ചു. എന്നാല്‍ ആര്യാടന്റെ വിമര്‍ശനത്തിന് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

തൃക്കാക്കര എംഎല്‍എ ബെന്നി ബെഹനാനാണ് ആദ്യം ഇതു സംബന്ധിച്ച പരാതി ഉന്നയിച്ചത്. ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എംഎല്‍എമാര്‍ക്ക് പ്രാധാന്യം ലഭിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നു പോലും മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും ബെന്നി പരാതിപ്പെട്ടു. തുടര്‍ന്ന് ആര്യാടന്‍ വിഷയം ഏറ്റെടുക്കുകയും ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയുമായിരുന്നു.

English summary
Muslim League and Kerala Congress is ruling kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X