കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര വോട്ടെണ്ണല്‍ വെള്ളിയാഴ്ച

  • By Ajith Babu
Google Oneindia Malayalam News

Neyyattinkara Bypoll
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവരും. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കൊളെജില്‍ തയാറാക്കിയ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 15 ടേബികളുകളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നരമണിക്കൂര്‍ കൊണ്ട് എണ്ണല്‍ പൂര്‍ത്തിയാകും.

ശെല്‍വരാജന്റെ കൂറുമാറ്റമാറ്റം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ വിഷയമായെങ്കിലും പിന്നീട് ടിപി ചന്ദ്രശേഖരന്റ വധം ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ചു. യുഡിഎഫ് രാഷ്ട്രീയവിഷയമാക്കി ഉയര്‍ത്തിയതോടെ പ്രചാരണരംഗത്ത് ഇടതുമുന്നണി പ്രതിരോധത്തിലായി. അവസാനഘട്ടത്തില്‍ ഇന്ധന വില വര്‍ദ്ധനയും തിരഞ്ഞെടുപ്പില്‍ വിഷയമായിരുന്നു.

ഇടതുവലതു മുന്നണികളും ബിജെപിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയ തിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തും. എംഎല്‍എസ്ഥാനവും സിപിഎംപാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ച് പുറത്തുവന്ന ആര്‍. ശെല്‍വരാജ് ഇടതുമുന്നണിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചിരുന്നത്. പിറവം തിരഞ്ഞെടുപ്പു നേരിടുന്ന സമയത്തുള്ള ശെല്‍വരാജിന്റെ രാജി ഇടതു മുന്നണിക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു.

നെയ്യാറ്റിന്‍കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി എഫ്. ലോറന്‍സ് വിജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിനു വന്‍ തിരിച്ചടിയാവും. പിറവത്തെപ്പോലെ നെയ്യാറ്റിന്‍കരയിലും ഭരണത്തിനുള്ള അംഗീകാരം ലഭിക്കുമെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ കഴിഞ്ഞ പൊതുതിരഞ്ഞടുപ്പില്‍ നെയ്യാറ്റിന്‍കരയുടെ തൊട്ടുത്തുള്ള നേമം മണ്ഡലത്തില്‍ നേരിയ വ്യത്യാസത്തിനു കൈവിട്ട വിജയം നെയ്യാറ്റിന്‍കരയില്‍ നേടാനാകുമെന്നാണു ബിജെപി പ്രതീക്ഷ. നെയ്യാറ്റിന്‍കരയില്‍ താമര വിരിഞ്ഞാല്‍ അതും സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X