കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടക്കൊല: സഭ വീണ്ടും സ്തംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ ആറാം പ്രതിയായ മുസ്ലീം ലീഗ് എംഎല്‍എ പി.കെ ബഷീറിനെ നിയമസഭയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് മൂന്നാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം.

സഭ ആരംഭിച്ച ഉടനെ തന്നെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സപ്ക്കര്‍ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു.

പി.കെ ബഷീറിനെ പുറത്താക്കണമെന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്. അല്‍പ സമയത്തിനകം സ്പീക്കര്‍ കക്ഷി നേതാക്കളെ ചര്‍ച്ചക്ക് വിളിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയിരുന്നെങ്കിലും ചോദ്യോത്തര വേള നിര്‍ത്തിവെച്ചിരുന്നില്ല.

എന്നാല്‍ ,എഫ്.ഐ.ആറില്‍ പേരുള്ളത് കൊണ്ട് മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനോ പുറത്താക്കാനോ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു അഞ്ചേരി ബേബി വധത്തില്‍ പ്രതിയായ എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ ജയചന്ദ്രനോടും ഇതേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ജയചന്ദ്രന്റെ വിഷയം വളരെ ആസൂത്രിതമായാണ് പ്രതിപക്ഷം കൈകാര്യം ചെയ്തത്. ജയചന്ദ്രന്‍ സഭയില്‍ വന്നിട്ടില്ലെന്നും ജാമ്യം നേടിയ ശേഷമേ അദ്ദേഹം സഭയില്‍ ഹാജരാവൂ എന്നുമാണ് പ്രതിപക്ഷം പറഞ്ഞിരിക്കുന്നത്.

English summary
For the third today, the assembly plunged into chaos as an adamant opposition demanded that P.K. Basheer be arrested and ousted from the Assembly after he was named as an accused in the Areekode twin murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X