കൊടി സുനിയും കിര്‍മാനിയും പിടിയില്‍

കൊലയാളി സംഘത്തിലുണ്ടായിരുന്ന ഷിനോജ് എന്നായാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നിന്നാണ് പ്രത്യേക അന്വേഷണസംഘം മൂവരെയും കസ്റ്റഡിയിലെടുത്തത്. റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ പോലീസിന് പോലും അറിവു നല്‍കിയിരുന്നില്ല. ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് പ്രത്യേക ഷെഡ്ഡ് കെട്ടിയായിരുന്നു ഇവരുടെ താമസം.
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെയും ഏരിയാ കമ്മറ്റിയംഗത്തിന്റെയും സഹായത്തോടെയാണ് ഇവിടെ കഴിഞ്ഞതെന്ന് കൊടി സുനി പോലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരാണ് എത്തിച്ചിരുന്നതെന്നും കൊടി സുനി പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം. മൂവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications