Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിന് നേരെ കൊടി സുനി തോക്ക് ചൂണ്ടി

Kodi Suni
കണ്ണൂര്‍: പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേര്‍ക്ക് കൊടി സുനി തോക്കു ചൂണ്ടിയെന്ന് റിപ്പോര്‍ട്ട്. രക്ഷപെടാനുള്ള അവസാനശ്രമമെന്ന നിലയ്ക്കായിരുന്നു സുനി തോക്കെടുത്തത്. എന്നാല്‍ പൊലീസ് സംഘം സുനിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. സുനിയുടെ പക്കല്‍ നിന്ന് ലൈസന്‍സ് ഇല്ലാത്ത തോക്കും പൊലീസ് പിടിച്ചെടുത്തു.

കൊടി സുനിയും കിര്‍മാണി മനോജും ഷാഫിയും കഴിഞ്ഞ 20 ദിവസമായി പെരുങ്ങാനും മലയില്‍ ഷെഡ്ഡു കെട്ടി താമസിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ഇവരുടെ ഒളികേന്ദ്രത്തില്‍ നിന്ന് വാളും മറ്റ് ആയുധങ്ങളും കണ്‌ടെടുത്തിട്ടുണ്ട്. പിടികൂടാനെത്തിയാല്‍ ആയുധം കാട്ടി ഭയപ്പെടുത്തി രക്ഷപെടാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. സുനിയേയും സംഘത്തിനേയും ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ച കാരായ ശ്രീജിത്ത്, സുധീഷ്, രാജേഷ് എന്നിവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് അറിയുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ ഇരിട്ടി മുഴിക്കലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആറ് പേരും ഇതോടെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

കൊലയാളി സംഘത്തിലുണ്ടായിരുന്ന ഷിനോജ് എന്നായാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നിന്നാണ് പ്രത്യേക അന്വേഷണസംഘം മൂവരെയും കസ്റ്റഡിയിലെടുത്തത്. റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ പോലീസിന് പോലും അറിവു നല്‍കിയിരുന്നില്ല.

പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെയും ഏരിയാ കമ്മറ്റിയംഗത്തിന്റെയും സഹായത്തോടെയാണ് ഇവിടെ കഴിഞ്ഞതെന്ന് കൊടി സുനി പോലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരാണ് എത്തിച്ചിരുന്നതെന്നും കൊടി സുനി പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം. മൂവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+