ടിപി വധം: പി ജയരാജനെ ചോദ്യം ചെയ്‌തേക്കും

ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജയരാജനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു.
കൊടി സുനി അടക്കമുള്ളവരെ പിടികൂടാനായില്ലെങ്കില്‍ അടുത്ത ദിവസം ചോദ്യം ചെയ്യാനായി ജയരാജനു നോട്ടിസ് നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനിടെ കൊടി സുനിയെയും മറ്റു രണ്ടു ക്വട്ടേഷന്‍ സംഘാംഗങ്ങളെയും പൊലീസ് പിടികൂടിയതോടെ ഇവരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാകും ഇനി ജയരാജനെ ചോദ്യം ചെയ്യുക.
ചന്ദ്രശേഖരനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം കൊടി സുനി ഒഴിഞ്ഞുമാറിയതായും പിന്നീട് പി. ജയരാജന്‍ നേരിട്ട് കൊടി സുനിയെ ബന്ധപ്പെട്ടതായും ഒരാള്‍ മൊഴി നല്‍കിയതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ചോദ്യം ചെയ്യലില്‍ കൊടി സുനി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. കേസില്‍ 38 പേരുടെ പ്രതിപ്പട്ടിക പൊലീസ് തയാറാക്കി. ഇവരില്‍ രണ്ടു പേരെക്കൂടി പിടികിട്ടാനുണ്ട്.
അബ്ദുള്‍ ഷുക്കൂര്‍ വധക്കേസിള്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പി.ജയരാജനില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് ആക്രമണം നടന്നതുമായി ബന്ധപ്പെട്ടാണ് ഷുക്കൂര്‍ ബന്ധിയാക്കപ്പെട്ടതും പിന്നീട് കൊല്ലപ്പെട്ടതും.












Click it and Unblock the Notifications