കലാം സ്ഥാനാര്‍ഥി; അല്ലെങ്കില്‍ സ്വന്തം വഴി: മമത

'സര്‍ക്കാറിനെ മറിച്ചിടാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ ഇപ്പോഴും യു.പി.എക്കൊപ്പമാണ്. പുറത്തുപോകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍, പന്ത് അവരുടെ കോര്‍ട്ടിലാണ്' മമത ബാനര്‍ജി പറഞ്ഞു.
മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥികളില്‍ നമ്പര്‍വണ്‍. അത് അംഗീകരിക്കാന്‍ യു.പി.എ തയാറല്ലെങ്കില്‍ സ്വന്തം വഴി നോക്കും മുലായംസിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. കൂടുതല്‍ വിശദീകരിക്കാന്‍ മമത നിന്നില്ല.
കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ്, അബ്ദുല്‍ കലാം, സോമനാഥ് ചാറ്റര്‍ജി എന്നീ പേരുകളാണ് മമതയും മുലായവും മുന്നോട്ടുവെച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം കലാമിന്റെ പേരിന് അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, പൊതുസ്വീകാര്യന്‍ എന്ന നിലയിലല്ലാതെ, മത്സരത്തിന് കലാം ഒരുങ്ങാന്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications