കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത്

എല്‍ഡിഎഫിന്റെ കള്ളപ്രചാരണത്തിന് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കി. പാര്‍ട്ടിയും സര്‍്ക്കാരും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ശെല്‍വരാജിന്റെ ജയം. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനുള്ള അംഗീകാരമാണിതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഒരിക്കലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് നെയ്യാറ്റിന്‍കര തെളിയിച്ചു. തിരഞ്ഞെടുപ്പ് ജയം യുഡിഎഫിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വം വര്‍ധിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
6014 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിച്ചത്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ശെല്‍വരാജ് 50 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ കനത്ത മുന്നേറ്റം നടത്തുകയായിരുന്നു.
താന്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശെല്‍വരാജ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ശെല്‍വരാജിന്റെ കണക്കുകൂട്ടല്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം.












Click it and Unblock the Notifications