ആനക്കൊമ്പ് മോഹന്‍ലാലിന്റേതല്ല: വനംവകുപ്പ്

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പിന്റെ ഉടമസ്ഥന്‍ നടനല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കണെ്ടടുത്ത ആനക്കൊമ്പില്‍ ഒന്ന് തൃശൂര്‍ സ്വദേശി സി.എന്‍. കൃഷ്ണകുമാറിന്റെയും മറ്റൊന്ന് തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാറിന്റെതുമാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഇവര്‍ വിദേശത്ത് പോയപ്പോള്‍ ആനക്കൊമ്പ് സൂക്ഷിക്കാനായി ലാലിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇവര്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ രേഖ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ലാലിന്റെ സുഹൃത്തുക്കളാണ് ഇരുവരും.
അതേസമയം ലാലിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് ലഭിച്ച പരാതിപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ മോഹന്‍ലാലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിനായി മോഹന്‍ലാല്‍ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ എവിടെ വച്ചാണ് ലാലിന്റെ മൊഴിയെടുക്കുക എന്ന കാര്യം അറിവായിട്ടില്ല.
'വിവരാവകാശ കൂട്ടായ്മ' പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ ആണ് ലാലിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയത്.












Click it and Unblock the Notifications