Get Updates
Get notified of breaking news, exclusive insights, and must-see stories!

ശെല്‍വരാജ് വിജയിച്ചു

ശെല്‍വരാജ് വിജയിച്ചു

നെയ്യാറ്റികരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന് ജയം. 6014 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശെല്‍വരാജിന് ലഭിച്ചത്.

10:19:22

അഞ്ച് ബൂത്തുകള്‍ മാത്രം അവശേഷിക്കുന്നു

യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് വിജയത്തിലേയ്ക്ക്. അവസാന റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ശെല്‍വരാജിന് 6842 വോട്ടിന്റെ ലീഡാണ് സ്വന്തമായുള്ളത്.
10:14:08

അവസാന റൗണ്ട് വോട്ടെണ്ണല്‍ നടക്കുന്നു

യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന് 6840 വോട്ടിന്റെ ലീഡ്. നെയ്യാറ്റിന്‍കരയില്‍ ആര്‍ ശെല്‍വരാജ് വിജയത്തിലേയ്ക്ക് നീങ്ങുന്നു. ഇനി കാരോട് പഞ്ചായത്തിലെ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.
10:10:40

10 റൗണ്ട് പൂര്‍ത്തിയായി; ശെല്‍വരാജിന്റെ ലീഡ് 6000 കടന്നു

യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന്റെ ലീഡ് നിലയില്‍ വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പത്ത് റൗണ്ട് പിന്നിടുമ്പോള്‍ ശെല്‍വരാജിന് 6340 വോട്ടിന്റെ ലീഡാണ് ലഭിച്ചിട്ടുള്ളത്.
10:07:00

ശെല്‍വരാജിന്റെ ലീഡ് കുറഞ്ഞു

യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന്റെ ലീഡ് നില കുറഞ്ഞു. 4301 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചിട്ടുള്ളത്.
10:04:00

ശെല്‍വരാജിന് 7000 വോട്ടിന്റെ ലീഡ്

യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന് 7000 വോട്ടിന്റെ ലീഡ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ശെല്‍വരാജിന്റെ ഭൂരിപക്ഷം കുത്തനെ ഉയരുകയായിരുന്നു.
09:59:55

ശെല്‍വരാജിന് 4301 വോട്ടിന്റെ ലീഡ്

യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന് 4300 വോട്ടിന്റെ ലീഡ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ശെല്‍വരാജ് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
09:56:05

ശെല്‍വരാജ് മുന്നില്‍

യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജ് ആദ്യമായി മുന്നിലെത്തി. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയും ചെങ്കല്‍ പഞ്ചായത്തും കടന്നപ്പോള്‍ ശെല്‍വരാജിന് രണ്ട് വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
09:48:45

ലോറന്‍സിന് 2 വോട്ടിന്റെ ലീഡ് മാത്രം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ ലീഡ് നില കുത്തനെ ഇടിഞ്ഞു. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ ലോറന്‍സിന്റെ ലീഡ് 2 ആയികുറഞ്ഞു
09:44:43

4 റൗണ്ട് പിന്നിട്ടു; ലോറന്‍സിന്റെ ലീഡ് മൂന്നക്കത്തിലേയ്ക്ക്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ ലീഡ് നില കുത്തനെ ഇടിഞ്ഞു. 285 ആയി ലോറന്‍സിന്റെ ലീഡ് കുറഞ്ഞു
09:39:10

46 ബൂത്ത് പിന്നിട്ടു; ലോറന്‍സിന് 1438 ലീഡ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ ലീഡ് നില 1438 ആയി ഉയര്‍ന്നു.
09:35:10

44മുതല്‍ 50 വരെയുള്ള ബൂത്തുകള്‍ നിര്‍ണ്ണായകം

44 മുതല്‍ 50 വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണല്‍ നിര്‍ണ്ണായകമാവും. യുഡിഎഫ് വന്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ഇവിടെ അവര്‍ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കില്‍ അത് ശെല്‍വരാജിന്റെ വിജയപ്രതീക്ഷയ്്ക്ക് തിരിച്ചടിയാവും. നിലവില്‍ ലോറന്‍സിന് 1105 വോട്ടിന്റെ ലീഡാണുള്ളത്.
09:21:06

മൂന്ന് റൗണ്ട് പൂര്‍ത്തിയായി; ലോറന്‍സ് തന്നെ മുന്നില്‍

മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ ലീഡ് നില 1252 ആയി. ലോറന്‍സിന്റെ അപരന്‍മാര്‍ക്ക് കേവലം 30 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അതേസമയം ശെല്‍വരാജിന്റെ അപരന്‍മാര്‍ക്ക് മുന്നൂറിലേറെ വോട്ടുകള്‍ ലഭിച്ചു
09:18:01

ലോറന്‍സിന്റെ ലീഡ് ഉയര്‍ന്നു

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ ലീഡ് നില ഉയര്‍ന്നു. 42 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1248 വോട്ടിന്റെ ലീഡാണ് ലോറന്‍സിന് സ്വന്തമാക്കാനായത്. ലോറന്‍സിന്റെ അപരന്‍മാര്‍ക്ക് കേവലം 30 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അതേസമയം ശെല്‍വരാജിന്റെ അപരന്‍മാര്‍ക്ക് 300ലേറെ വോട്ടുകള്‍ ലഭിച്ചു
09:08:20

ലോറന്‍സിന്റെ ലീഡ് കുറഞ്ഞു

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ ലീഡ് നില കുറഞ്ഞു. 40 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1119 വോട്ടിന്റെ ലീഡാണ് ലോറന്‍സിന് സ്വന്തമാക്കാനായത്. ലോറന്‍സിന്റെ അപരന്‍മാര്‍ക്ക് കേവലം 30 വോട്ട് സ്വന്തമാക്കാനെ കഴിഞ്ഞുള്ളൂ.
09:03:28

ലോറന്‍സിന് 1326 വോട്ടിന്റെ ലീഡ്
അതിശക്തമായ ത്രികോണ മത്സരം നടന്ന നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് 1326 വോട്ടിന്റെ ലീഡ്‌
09:00:49

ശെല്‍വരാജ് രണ്ടാം സ്ഥാനത്തേയ്ക്ക്

യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജ് രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

08:55:58

ലോറന്‍സിന്റെ ലീഡ് ഉയര്‍ന്നു

ലോറന്‍സിന്റെ ലീഡ് 1161 ആയി ഉയര്‍ന്നു. ലീഡ് നാലക്കം കടന്നത് ലോറന്‍സിന് ഗുണം ചെയ്യുമെങ്കിലും ശെല്‍വരാജും തന്റെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ബിജെപി തന്നെയാണ് രണ്ടാം സ്ഥാനത്ത്.

08:51:57

ലോറന്‍സിന് 682 വോട്ടിന്റെ ലീഡ്‌

30 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് 682 വോട്ടിന്റെ ലീഡ്. ഇടതുമുന്നണി വളരെ പ്രതീക്ഷ വച്ചു പുലര്‍ത്തിയ നെയ്യാറ്റിന്‍കര നഗരസഭയിലും ബിജെപി സ്ഥാനാര്‍ഥി നല്ല മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ശെല്‍വരാജിന്റെ അപരന്‍മാര്‍ക്ക് 220 വോട്ട് ലഭിച്ചു. എന്നാല്‍ ലോറന്‍സിന് അപരന്‍ കാര്യമായ ഭീഷണിയുയര്‍ത്തിയിട്ടില്ല

08:43:24

അതിയന്നൂരില്‍ പ്രതീക്ഷിച്ച ലീഡില്ല; ലോറന്‍സ്

അതിയന്നൂര്‍ പഞ്ചായത്തില്‍ പ്രതീക്ഷിച്ച ലീഡ് ലഭിച്ചില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ്. അതിയന്നൂരില്‍ ബിജെപി നല്ല മുന്നേറ്റം നടത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജ് മൂന്നാം സ്ഥാനത്താണ്.
08:38:20

ലോറന്‍സിന് 772 വോട്ടിന്റെ ലീഡ്

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ലോറന്‍സിന് 772 വോട്ടിന്റെ ലീഡ് സ്വന്തമാക്കി. ഇടതുമുന്നണി വന്‍ ലീഡ് പ്രതീക്ഷിച്ച മണ്ഡലത്തില്‍ പക്ഷേ ബിജെപി നല്ല മുന്നേറ്റം നടത്തിയിരിക്കുന്നു. ഇടതു സ്ഥാനാര്‍ഥിയ്ക്ക് നഷ്ടമായ വോട്ടുകള്‍ ആര്‍ക്കാണ് ഗുണമാവുക എന്ന് കാത്തിരുന്ന് കാണാം
08:24:41

ആദ്യ റൗണ്ടില്‍ ലോറന്‍സിന് നേരിയ ലീഡ്
അതിയന്നൂര്‍ പഞ്ചായത്തിലെ വോട്ടണ്ണെല്‍ അവസാന റൗണ്ടിലേയ്ക്ക് കടക്കുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ് ലോറന്‍സ് 66 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു.
08:17:49

രാജഗോപാലിന്റെ മുന്നില്‍; ലോറന്‍സ് രണ്ടാമത്
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ രാജഗോപാലിന് അനുകൂലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേവലം 6000 വോട്ടു മാത്രം നേടാനായ ബിജെപിയ്ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണിത്.
08:15:43

308 വോട്ടിന് രാജഗോപാല്‍ മുന്നില്‍

അതിയന്നൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ മുന്നില്‍.
08:12:42

പോസ്റ്റല്‍ വോട്ടില്‍ ലോറന്‍സ് മുന്നില്‍
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ 20 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ് ലോറന്‍സ് മുന്നിട്ട് നില്‍ക്കുന്നു
08:09:19
ആദ്യ ഫലസൂചനകള്‍ ഉടന്‍

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ ഉടന്‍ ലഭിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാലുടന്‍ അതിയന്നൂര്‍ പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടെണ്ണല്‍ ആരംഭിക്കും
08:07:18

വോട്ടെണ്ണല്‍ തുടങ്ങി

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു. 54 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് ഉള്ളത്.
08:03:07

തിരുവനന്തപുരം: കേരള ജനത ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും.

തൈക്കാട് സംഗീത കോളജില്‍ 143 ബൂത്തുകളിലെ 14 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 54 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്.

പതിനഞ്ചു സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവരാന്‍ വൈകും. എങ്കിലും 10.30 ഓടെ ഫലം ഏറെക്കുറെ വ്യക്തമാകും.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കേ യുഡിഎഫ് സ്ഥനാര്‍ഥി ആര്‍.ശെല്‍വരാജ് വിശ്രമത്തില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശെല്‍വരാജ് വീട്ടില്‍ വിശ്രമിക്കുകയാണ്. നേരിയ പനി അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല.
07:55:58

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+