കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര ശെല്‍വരാജ് നേടി

  • By Nisha Bose
Google Oneindia Malayalam News

Shelvaraj,
നെയ്യാറ്റികര: നെയ്യാറ്റിന്‍കര വീണ്ടും ആര്‍ ശെല്‍വരാജിനൊപ്പം. 6334 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശെല്‍വരാജ് വിജയിച്ചത്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ശെല്‍വരാജ് യുഡിഎഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തുകയായിരുന്നു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തില്‍

ഇടത് മുന്നണിയില്‍ നിന്ന് കൂറ് മാറി യുഡിഎഫ് പാളയത്തിലെത്തിയ ശെല്‍വരാജിന് നെയ്യാറ്റികരയിലെ ജനങ്ങളെ വീണ്ടും തനിയ്‌ക്കൊപ്പം നിര്‍ത്താനായെന്നത് വന്‍ നേട്ടമാണ്.

വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ശെല്‍വരാജ് 50 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ കനത്ത മുന്നേറ്റം നടത്തുകയായിരുന്നു.

താന്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശെല്‍വരാജ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ശെല്‍വരാജിന്റെ കണക്കുകൂട്ടല്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. തന്റെ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതിന്റെ ഫലമാണ് നെയ്യാറ്റിന്‍കരയിലേതെന്നായിരുന്നു ശെല്‍വരാജിന്റെ ആദ്യ പ്രതികരണം.

English summary
UDF's R Selvaraj has been declared the winner in the Neyyatinkara bypoll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X