കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ സന്ദര്‍ശനം തോല്‍വിയ്ക്ക് കാരണമല്ല

  • By Nisha Bose
Google Oneindia Malayalam News

TP Chandrasekharan
കോഴിക്കോട്: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം വിഎസ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് തോല്‍വിയ്ക്ക് ഒരു കാരണമല്ലെന്ന് ടിപിയുടെ ഭാര്യ രമ. വിഎസിന്റെ സന്ദര്‍ശനം നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലം-ഒറ്റനോട്ടത്തില്‍

ഒറ്റ ദിവസം കൊണ്ട് ജനങ്ങള്‍ മാറിചിന്തിക്കുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് എല്ലാവരും വോട്ട് ചെയ്യാനെത്തുന്നത്. വിഎസിന്റെ സന്ദര്‍ശനം കൊണ്ട് മാത്രം അവര്‍ മാറി ചിന്തിക്കില്ല. യഥാര്‍ഥ കമ്മ്യൂണിസ്റ്റ്കാരന്‍ ജയിക്കുകയേ ഉള്ളൂ. ഈ തിരഞ്ഞെടുപ്പ് ഫലം സിപിഎം നേതൃത്വത്തിനുള്ള തിരിച്ചടിയാണെന്നും രമ പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ പോളിംങ് നടന്ന ജൂണ്‍ 2ന് വിഎസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യ രമ, മകന്‍ അഭിനന്ദ്, അച്ഛന്‍ മാധവന്‍ എന്നിവരുമായി വിഎസ് സംസാരിച്ചു. വിഎസിന് അഭിവാദ്യമര്‍പ്പിച്ച് ഒരു വന്‍ ജനക്കൂട്ടം തന്നെ ടിപിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. ടിപിയുടെ ശവകുടീരത്തില്‍ വിഎസ് പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് വിഎസ് മടങ്ങിയത്.

ടിപി വധത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്ന വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല.

English summary
Rama, wife of TP Chadrasekharan, said that VS's visit to Onchiyam didn't affect the election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X