പണം തട്ടല്‍: സംവിധായകനും സഹനടനുമെതിരെ പരാതി
കൊച്ചി: സിനിമയില്‍ വേഷം ഓഫര്‍ ചെയ്ത് പണം തട്ടിയ സംവിധായകനും സഹനടനുമെതിരെ പരാതി. കാസര്‍കോട് സ്വദേശിയാണ് പരാതിക്കാരന്‍. സിനിമയില്‍ നല്ലൊരു വേഷം വാഗ്ദാനം ചെയ്ത് സംവിധായകന്‍ 1,30,000 രൂപ വാങ്ങിയെന്നാണ് പരാതി. എന്നാല്‍ ഇത്രയും പണം നല്‍കിയിട്ടും സിനിമയില്‍ ഒരു ചെറിയ വേഷം നല്‍കാന്‍ പോലും സംവിധായകന്‍ തയ്യാറായില്ല.
തനിക്ക് പരിചയമുള്ള ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറും സഹനടനും മുഖേനയാണ് സംവിധായകനെ പരിചയപ്പെട്ടത്. തുടര്‍ന്ന് വേഷം ലഭിക്കാന്‍ വേണ്ടി പണം നല്‍കുകയായിരുന്നു. മലയാളത്തില്‍ ഇരുപതോളം സിനിമ ചെയ്തിട്ടുള്ളയാളാണ് സംവിധായകന്‍. ഈ വിശ്വാസത്തിന്റെ പുറത്താണ് താന്‍ പണം കൈമാറിയത്. എന്നാല്‍ പിന്നീട് സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. റോള്‍ തരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ആലുവ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് പരാതിയിന്‍മേല്‍ അന്വേഷണം നടത്തുന്നത്. സംവിധായകന്റേയും സഹനടന്റേയും മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പണം കൈമാറിയതിന്റെ രേഖകളും യുവാവ് പൊലീസിന് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications