കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയില്‍ അഴിച്ചുപണിയ്ക്ക് സാധ്യത

  • By Nisha Bose
Google Oneindia Malayalam News

Chennithala,
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കയറിയതോടെ മന്ത്രിസഭയില്‍ അഴിച്ചുപണിയെക്കുറിച്ചുള്ള ചര്‍ച്ച മുറുകുന്നുവെന്ന് റിപ്പോര്‍ട്ട്. അഴിച്ചു പണിയുടെ ഭാഗമായി രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തിയേക്കുമെന്നാണ് സൂചന. രമേശിനായി രാജി വച്ചു പുറത്തുപോകുന്നത് വിഎസ് ശിവകുമാര്‍ ആയിരിക്കും. ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പാവും നല്‍കുക. പകരം തിരുവഞ്ചൂരിന് ആരോഗ്യവകുപ്പും ലഭിക്കും

മുഖ്യമന്ത്രിയ്ക്കും ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനോട് താത്പര്യമുണ്ടെന്നാണ് അറിയുന്നത്. അതേസമയം നെയ്യാറ്റിന്‍കരയില്‍ ജയിച്ച ആര്‍ ശെല്‍വരാജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാല്‍ ശെല്‍വരാജിനെ മന്ത്രിയാക്കാനുള്ള സാധ്യത കുറവാണ്.

ചെന്നിത്തല മന്ത്രിസഭയിലെത്തുമ്പോള്‍ എണ്ണം കൂടാതിരിയ്ക്കാനാണ് വിഎസ് ശിവകുമാറിനെ രാജിവയ്പ്പിക്കുന്നത്. ചെന്നിത്തലയ്ക്ക പകരം കെപിസിസി അധ്യക്ഷന്‍ സ്ഥാനത്തെത്തുക സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ആയിരിക്കും. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് വിഡി സതീശന്‍ അടക്കമുള്ളവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

പിറവം ഉപതിരഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗ് അഞ്ചാം മന്ത്രിയെന്ന ആവശ്യം ഉന്നയിച്ചപ്പോഴും ഇതേ ഫോര്‍മുല ഉരുത്തിരിഞ്ഞു വന്നിരുന്നു. എന്തായാലും നിയമസഭാസമ്മേളനത്തിന് ശേഷം മാത്രമേ ഇത്തരമൊരു അഴിച്ചു പണിയ്ക്ക് സാധ്യതയുള്ളൂവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
Reports says that again a reallocation of portfolios among ministers of UDF government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X