കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലരുടെ അവകാശവാദങ്ങള്‍ ദോഷം ചെയ്തു: മുരളീധരന്‍

  • By Nisha Bose
Google Oneindia Malayalam News

K Muralidharan
കോഴിക്കോട്: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ശെല്‍വരാജിന് പകരം മറ്റാരെങ്കിലുമാണ് മത്സരിച്ചിരുന്നതെങ്കില്‍ ഭൂരിപക്ഷം ഇരുപത്തയ്യായിരം കടക്കുമായിരുന്നുവെന്ന് കെ മുരളീധരന്‍ എംഎല്‍എ. ശെല്‍വരാജിന്റെ കാര്യത്തില്‍ തനിയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

എന്നാല്‍ ഇത് ഇടതുമുന്നണിയ്ക്ക് അനുകൂലമാവാതിരിയ്ക്കാന്‍ വേണ്ടി ശെല്‍വരാജിനെ പിന്തുണയ്ക്കുകയായിരുന്നു. താനും ആര്യാടനും മുന്നോട്ടു വച്ച കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ ഫലം. ഒ രാജഗോപാലിന് പകരം ബിജെപി ഒരു ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഫലമെന്ന് യുഡിഎഫ് നേതൃത്വം ചിന്തിക്കണം.

ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദോഷം ചെയ്തിട്ടുണ്ട്. ഈ അവകാശവാദങ്ങള്‍ മൂലം താമരയ്ക്കും വോട്ട് ചെയ്യാമെന്ന് ജനം കാണിച്ചു തന്നു. അപകടകരമായ ഈ സൂചന ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തിരിച്ചറിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ബിജെപിയ്ക്ക് വോട്ട് വര്‍ദ്ധിച്ചത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും മുരളി പറഞ്ഞു.

ശെല്‍വരാജിനെ മത്സരിപ്പിക്കുന്നതിനെതിരെ മുരളീധരന്‍ ശക്തമായി രംഗത്തു വന്നിരുന്നു. ശെല്‍വരാജിനെ മത്സരിപ്പിക്കുന്നതിലുള്ള അതൃപ്തി യുഡിഎഫ് നേതൃത്വത്തെ അറിയിച്ച മുരളി ഇതിനെതിരെ പരസ്യപ്രസ്താവന നടത്താനും മുതിര്‍ന്നു.

English summary
K Muralidharan said that some unwanted claims by some persons have put reduced the vote percentage for the UDF in Neyyatinakara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X