കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച റിസര്‍വ്ബാങ്ക് എന്ത് തിരുമാനിക്കും?

Google Oneindia Malayalam News

Reserve Bank Of India
മുംബൈ: തിങ്കളാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗത്തെ എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുകയാണ്. കരുതല്‍ ധനാനുപാതത്തിലും അടിസ്ഥാന നിരക്കുകളിലും കേന്ദ്രബാങ്ക് മാറ്റം വരുത്തുമെന്നാണ് ഒട്ടുമിക്ക ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍ അത് എത്ര മാത്രം?

.25 ശതമാനത്തിന്റെ കുറവാണ് വരുത്തുന്നതെങ്കില്‍ അത് പ്രതീക്ഷകള്‍ക്ക് കടക വിരുദ്ധമായിരിക്കും. ചുരുങ്ങിയത് അരപോയിന്റിന്റെ കുറവുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ വിപണി കൂടുതല്‍ ആഴങ്ങളിലേക്ക് കൂപ്പുകുത്തുമെന്നാണ് മുന്‍വിധി.

റിപ്പോ നിരക്കിലും കരുതല്‍ ധനാനുപാതത്തിലും മാറ്റം വരുത്തിയില്‍ ബാങ്കുകളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ധിക്കും. ചെലവ് കുറയുന്നതോടെ ബാങ്കുകള്‍ പലിശനിരക്കുകള്‍ താഴ്ത്തുമെന്നും വാണിജ്യലോകം പ്രതീക്ഷിക്കുന്നു.

ഹോം ലോണുകളും വാഹന വായ്പകളും പേഴ്‌സണല്‍ ലോണുകളും കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്നതോടെ രാജ്യത്താകെ പണലഭ്യത വര്‍ധിക്കും. ലോണ്‍ ചെലവ് കുറയുന്നതോടുകൂടി വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കടന്നു വരികയും വളര്‍ച്ചാനിരക്ക് വര്‍ധിക്കുകയും ചെയ്യുമെന്ന് കരുതുന്നു.

ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ നിരക്കില്‍ കുറവ് വരുത്താനിടയുണ്ടെന്ന സൂചനകളും സജീവമാണ്. നിലവിലുള്ള പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി ഫിക്‌സഡ് പലിശ ഉറപ്പിക്കാനാണ് സാധ്യത. എല്ലാവരും നിരക്ക് കട്ടിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ റിസര്‍വ് ബാങ്ക് പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കയിലാണ്. പണപ്പെരുപ്പ നിരക്ക് മുന്നോട്ടു തന്നെ നീങ്ങുന്നതിനാല്‍ അടിസ്ഥാന നിരക്കുകളില്‍ വലിയൊരു കുറവ് വരുത്തുന്നത് അപകടകരമാകുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

English summary
The Reserve Bank of India (RBI) will review its Monetary Policy on June 18, 2012. In this meet it is likely that the RBI could cut the repo rate and/or the CRR.
 
 A cut in the repo rate (the rate at which RBI lends money to banks) and the CRR (a proportion of deposits that banks have to keep with RBI), would ensure that cost of funds for banks get cheaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X