സിപിഎം ഡ്രാക്കുളകളുടെ പാര്‍ട്ടി: കെ സുധാകരന്‍

ഉടുതുണിക്ക് മറുതുണിയില്ലാത്ത കണ്ണൂരിലെ സിപിഎമ്മുകാര്‍ എങ്ങെനെയാണ് കോടീശ്വരന്‍മാരായി മാറിയതെന്ന് കേരള ജനതയ്ക്കറിയാം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മഹത്തരമാണ്. എന്നാല്‍ ഇന്ത്യയില്‍ സിപിഎം അതിനെ വ്യഭിചരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജന്‍ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ കൊടി സുനി കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കിയത് കാരായി രാജനാണെന്ന് പൊലീസില്‍ മൊഴി നല്‍കിയെന്നാണ് വാര്‍ത്ത വന്നത്. ഇത്തരത്തില്‍ പ്രതികളുടെ മൊഴിയെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications