ഒളിക്യാമറ:കുടുക്കിയത് ശര്‍മ്മയും ചന്ദ്രന്‍പിള്ളയും

നെടുമ്പാശ്ശേരിയില്‍ സ്വകാര്യസ്ഥാപനത്തിനായി 150 ഏക്കര്‍ നിലംനികത്താന്‍ ശര്‍മയുടെ അറിവോടെ ശ്രമം നടന്നു. ഇതിന് അനുമതി തേടിക്കൊണ്ടുള്ള നെടുമ്പാശ്ശേരി ഏരിയാ കമ്മിറ്റിയുടെ കത്ത് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ തനിക്ക് കിട്ടി. നിലം നികത്തുന്നതിനെ താന്‍ എതിര്‍ത്തു. ഇതില്‍ ശര്‍മ്മയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നു.
ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ചന്ദ്രന്‍പിള്ളയുടെ ലാപ്‌ടോപ്പ് പിടിച്ചെടുക്കണമെന്നും ശര്‍മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ സതീഷിനേയും പീറ്ററിനേയും ചോദ്യം ചെയ്യണമെന്നും അന്വേഷണകമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ എറണാകുളം ഏരിയാ കമ്മിറ്റി ഓഫീസിലെ കമ്പ്യൂട്ടര്‍ സീസ് ചെയ്യണമെന്നും താന്‍ പറഞ്ഞിരുന്നു.
താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഭിഭാഷകയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പരാതി എഴുതിവാങ്ങാന്‍ ശ്രമം നടന്നതായും കോട്ടമുറിക്കല്‍ ആരോപിച്ചു. അന്വേഷണ കമ്മീഷനില്‍ അംഗമാകുന്നതിനു മുമ്പ് എംസി ജോസഫൈന്‍ അഭിഭാഷകയെ കണ്ടത് സംശയകരമാണ്. വിഷമഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്ത് നല്‍കിയത് പാര്‍ട്ടിയാണ്. അതുകൊണ്ടാണ് താന്‍ വരദരാജനെ പോലെ ആത്മഹത്യ ചെയ്യാത്തതെന്നും കോട്ടമുറിക്കല്‍ പറഞ്ഞു.
ഒളിക്യാമറ വിവാദത്തില്‍, അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉറപ്പായിരിക്കെയാണ് കോട്ടമുറിക്കല്‍, കുടുക്കിയവര്‍ക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.












Click it and Unblock the Notifications