കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിക്യാമറ:കുടുക്കിയത് ശര്‍മ്മയും ചന്ദ്രന്‍പിള്ളയും

  • By Nisha Bose
Google Oneindia Malayalam News

Gopi Kottamurikkal
കൊച്ചി: ഒളിക്യാമറ വിവാദത്തില്‍ തന്നെ കുടുക്കിയത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശര്‍മയും കെ.ചന്ദ്രന്‍പിള്ളയുമാണെന്ന് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോട്ടമുറിക്കല്‍ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തിലെ അംഗമായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈനും തനിക്കെതിരെ പ്രവര്‍ത്തിച്ചു.

നെടുമ്പാശ്ശേരിയില്‍ സ്വകാര്യസ്ഥാപനത്തിനായി 150 ഏക്കര്‍ നിലംനികത്താന്‍ ശര്‍മയുടെ അറിവോടെ ശ്രമം നടന്നു. ഇതിന് അനുമതി തേടിക്കൊണ്ടുള്ള നെടുമ്പാശ്ശേരി ഏരിയാ കമ്മിറ്റിയുടെ കത്ത് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ തനിക്ക് കിട്ടി. നിലം നികത്തുന്നതിനെ താന്‍ എതിര്‍ത്തു. ഇതില്‍ ശര്‍മ്മയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നു.

ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ചന്ദ്രന്‍പിള്ളയുടെ ലാപ്‌ടോപ്പ് പിടിച്ചെടുക്കണമെന്നും ശര്‍മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ സതീഷിനേയും പീറ്ററിനേയും ചോദ്യം ചെയ്യണമെന്നും അന്വേഷണകമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ എറണാകുളം ഏരിയാ കമ്മിറ്റി ഓഫീസിലെ കമ്പ്യൂട്ടര്‍ സീസ് ചെയ്യണമെന്നും താന്‍ പറഞ്ഞിരുന്നു.

താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഭിഭാഷകയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പരാതി എഴുതിവാങ്ങാന്‍ ശ്രമം നടന്നതായും കോട്ടമുറിക്കല്‍ ആരോപിച്ചു. അന്വേഷണ കമ്മീഷനില്‍ അംഗമാകുന്നതിനു മുമ്പ് എംസി ജോസഫൈന്‍ അഭിഭാഷകയെ കണ്ടത് സംശയകരമാണ്. വിഷമഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്ത് നല്‍കിയത് പാര്‍ട്ടിയാണ്. അതുകൊണ്ടാണ് താന്‍ വരദരാജനെ പോലെ ആത്മഹത്യ ചെയ്യാത്തതെന്നും കോട്ടമുറിക്കല്‍ പറഞ്ഞു.

ഒളിക്യാമറ വിവാദത്തില്‍, അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി ഉറപ്പായിരിക്കെയാണ് കോട്ടമുറിക്കല്‍, കുടുക്കിയവര്‍ക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.

English summary
In a major revelation former Ernakulam district secretary of the CPM, Gopi Kottamurikkal said yesterday that he was being made a scapegoat in the hidden camera issue by former fisheries minister S.Sharma and Chandran Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X