കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിക്കെതിരേ തെളിവില്ല

Google Oneindia Malayalam News

Kunjalikutty
കോഴിക്കോട്: ഐസ്‌ക്രീം കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിന് വേണ്ടത്ര തെളിവില്ലെന്ന് പ്രത്യേക അന്വേഷണസംഘം. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവായ കെഎ റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസിലെ സാക്ഷികളെ സ്വാധീനിക്കല്‍, ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോഴ കൊടുക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് റൗഫ് ഉയര്‍ത്തിയിരുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണം യുഡിഎഫ് ഭരണകാലത്ത് ഏറെക്കുറെ മരവിച്ച രീതിയിലായിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് വിഎസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളി.

അന്വേഷണസംഘത്തിന്റെ നിലപാട് അസാധാരണമെന്നാണ് വിഎസ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. കേസ് ഡയറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എങ്ങനെ മജിസ്‌ട്രേട്ട് കോടതിയിലെത്തിയെന്ന കാര്യം അന്വേഷിക്കണം. കേസില്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.

അതേ സമയം കേസ് അട്ടിമറിച്ചതാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെഎ റൗഫ് അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ മേല്‍ക്കോടതിയില്‍ പോവുക തന്നെ ചെയ്യും. കേസിന്റെ പുനരന്വേഷണം എഴുതി തള്ളിയ അന്വേഷണസംഘത്തിന്റെ നടപടി മനസ്സിലാകുന്നില്ല.

എസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നിലപാടുകള്‍ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹെക്കോടതിയെ അറിയിച്ചു.

ഐസ്‌ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന വിഎസിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കേസില്‍ വിഎസ് പരാതിക്കാരനോ സാക്ഷിയോ അല്ല. ഐസ്‌ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊതു രേഖയല്ലാത്തതു കൊണ്ടു തന്നെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിഎസിന് നല്‍കാനാവില്ലെന്നും അഡ്വേക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

English summary
he special investigating team probing Ice cream parlour case submitted a report at the Kozhikode First Class Judicial Magistrate Court on Sunday stating that they are winding up the case due to lack of evidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X