കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്കില്‍ മാറ്റമില്ല, വിപണി കൂപ്പുകുത്തി

Google Oneindia Malayalam News

RBI
മുംബൈ: അടിസ്ഥാന പലിശനിരക്കുകളിലും(റിപ്പോ, റിവേഴ്‌സ് റിപ്പോ) കരുതല്‍ ധനാനുപാതത്തിലും(സിആര്‍ആര്‍) മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. നിരക്കില്‍ കുറവുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ താഴോട്ടിറങ്ങി. സെന്‍സെക്‌സ് 16740ലേക്കും നിഫ്റ്റി 5073ലേക്കും താഴ്ന്നു.

പണപ്പെരുപ്പ നിരക്ക് മുകളിലേക്ക് ഉയരുന്നതിനുള്ള പ്രവണത കാണിക്കുന്ന പശ്ചാത്തലത്തില്‍ ഉദാരമായ തീരുമാനങ്ങള്‍ തിരിച്ചടിയാകുമെന്ന് കേന്ദ്രബാങ്ക് ആശങ്കപ്പെടുന്നു. റിപ്പോ നിരക്ക് എട്ടുശതമാനത്തിലും കരുതല്‍ ധനാനുപാതം 4.75ലും തുടരും. നിരക്കില്‍ കുറവ് വരുത്തിയാല്‍ വളര്‍ച്ചാനിരക്കിലുണ്ടാകുന്ന മെച്ചത്തേക്കാള്‍ പണപ്പെരുപ്പം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും-റിപ്പോര്‍ട്ട് വ്യക്തമാക്കി.

സാമ്പത്തിക വിദഗ്ധരും വിവിധ ബാങ്കിങ് പ്രതിനിധികളും റേറ്റ് കട്ട് ഉണ്ടാകുമെന്ന രീതിയിലാണ് സാമ്പത്തികമേഖലയെ വിശകലനം ചെയ്തിരുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. അതേ സമയം പണപ്പെരുപ്പം 7.55 ശതമാനം മറികടന്ന് മുന്നോട്ടുനീങ്ങുകയാണ്.

ഈ രണ്ടു കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ലാത്തതാണ് റിസര്‍വ് ബാങ്കിനെ വെള്ളംകുടിപ്പിച്ചത്. വ്യവസായ വളര്‍ച്ചാനിരക്ക് ഉറപ്പാക്കാന്‍ അടിസ്ഥാന നിരക്കുകളില്‍ കുറവ് വരുത്തിയാല്‍ അത് പണപ്പെരുപ്പത്തിന്റെ വേഗത വര്‍ധിപ്പിക്കും. കുറഞ്ഞ നിരക്ക് വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്നതിനാല്‍ കൂടുതല്‍ നിക്ഷേപം കടന്നുവരുമെന്നാണ് ചിലര്‍ കണക്കു കൂട്ടിയിരുന്നത്.

റിപ്പോ: റിസര്‍വ്ബാങ്ക് ബാങ്കുകള്‍ക്ക് കടം നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ.

റിവേഴ്‌സ് റിപ്പോ: ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ.

സിആര്‍ആര്‍: ബാങ്കുകള്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട തുക.

English summary
RBI left interest rates and the cash reserve ratio for banks unchanged on Monday, defying widespread expectations for a rate cut as it warned that doing so could worsen inflation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X