ചന്ദ്രശേഖരന്‍ വധം: നാലു പേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നാലു പേരു കൂടി പോലീസിന്റെ പിടിയിലായി. ഒഞ്ചിയം സ്വദേശി ഇഎം ഷാജി, പാട്യം സ്വദേശികളായ പിസി ഷിബു, കെ ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി സ്വദേശി സനൂപ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദയാനന്ദന്റെ സഹോദരനാണ് അറസ്റ്റിലായ ഷാജി.
കൊലപാതകത്തിന് നേതൃത്വം നല്‍കിയ സംഘത്തെ സഹായിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. സംഘാംഗങ്ങള്‍ക്ക് സിംകാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം തലശേരി ഏരിയാ കമ്മറ്റിയംഗം പിപി രാമകൃഷ്ണന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു.
ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്നും മാനഹാനി വരുത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് രാമകൃഷ്ണന്‍ മുന്‍പ് നല്‍കിയിരുന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications