പിപി രാമകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി
വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം തലശേരി ഏരിയാ കമ്മറ്റിയംഗം പിപി രാമകൃഷ്ണന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി.
ഹൃദ്രോഗിയായിരുന്ന രാമകൃഷ്ണനെ കസ്റ്റഡിയിലായശേഷം മെഡിക്കല്‍ കോളജില്‍ ബെപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന രാമകൃഷ്ണനെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍, വളരെയധികം ശുചിത്വമുള്ള സ്ഥലത്തുവേണം രോഗിയെ പാര്‍പ്പിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ രാമകൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് തിരിച്ചുകൊണ്ടുവരാതെ കണ്ണൂര്‍ സെന്‍ട്രല്‍ജയിലിലേക്ക് മാറ്റാന്‍ പൊലീസ് ആലോചിയ്ക്കുന്നുണ്ട്. അവിടത്തെ ജയില്‍ ആശുപത്രിയില്‍ രാമകൃഷ്ണനെ പ്രവേശിപ്പിക്കാനാണ് നീക്കം. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബാവും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക.
ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്നും മാനഹാനി വരുത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് രാമകൃഷ്ണന്‍ മുന്‍പ് നല്‍കിയിരുന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications