പി ജയരാജനു മണിയുടെ ഗതിവരും: ഹസന്‍

ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തെരയുന്ന പി.കെ. കുഞ്ഞനന്തന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഇവിടങ്ങളില്‍ നിയമവാഴ്ച ഇല്ലാത്ത സാഹചര്യമാണ് ഇവര്‍ക്ക് ഒളിച്ചിരിക്കാന്‍ സഹായകരമാവുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഗ്രാമങ്ങളിലെ ആയുധങ്ങള്‍ കണെ്ടത്താനും നിയമവാഴ്ച പുനസ്ഥാപിക്കാനും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ലോബിയുടെ കൈയില്‍നിന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ മോചിപ്പിച്ചാലേ ആ പാര്‍ട്ടി രക്ഷപ്പെടുകയുള്ളൂ. നെയ്യാറ്റിന്‍കരയില്‍ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ മൂലമാണ് ഒ രാജഗോപാലിനു വോട്ട് വര്‍ധിച്ചത്.
യുഡിഎഫിന്റെ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായിരുന്നെങ്കില്‍ ശെല്‍വരാജിന്റെ ഭൂരിപക്ഷം വര്‍ധിക്കുമായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ മത്സരിപ്പിച്ചതിനോട് തനിക്ക് യോജിപ്പാണ്. ശെല്‍വരാജ് ഒരു നല്ല സ്ഥാനാര്‍ഥി തന്നെയായിരുന്നു. മുരളീധരന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായങ്ങളാണെന്നും ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications