നാടാരായതു കൊണ്ടല്ല ജയിച്ചത്: ശെല്‍വരാജ്

അതേസമയം നാടാരായതു കൊണ്ടല്ല മറിച്ച് യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം മൂലമാണ് നെയ്യാറ്റിന്‍കരയില്‍ ജയിച്ചതെന്ന് ആര്‍ ശെല്‍വരാജ് പറഞ്ഞു. തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ താന്‍ ജയിച്ചു കഴിഞ്ഞപ്പോള്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ താന്‍ നേടിയ വിജയത്തില്‍ അസൂയ പൂണ്ടവരാണ് തനിക്ക് വോട്ടു കുറഞ്ഞുവെന്നും മറ്റും പറയുന്നതെന്നും ശെല്‍വരാജ് അഭിപ്രായപ്പെട്ടു.
ശെല്‍വരാജ് അല്ലാതെ മറ്റാരെങ്കിലുമാണ് നെയ്യാറ്റിന്‍കരയില്‍ മത്സരിച്ചിരുന്നതെങ്കില്‍ ഭൂരിപക്ഷം ഇരുപത്തയ്യായിരം കടന്നേനെയെന്ന് കെ മുരളീധരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു. ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നയാളാണ് മുരളീധരന്‍.












Click it and Unblock the Notifications