കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടാരായതു കൊണ്ടല്ല ജയിച്ചത്: ശെല്‍വരാജ്

  • By Nisha Bose
Google Oneindia Malayalam News

Selvaraj
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു ശെല്‍വരാജിന്റെ സത്യപ്രതിജ്ഞ. ശെല്‍വരാജിന്റെ സത്യപ്രതിജ്ഞയ്ക്കിടെ പ്രതിപക്ഷം ബഹളം വച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

അതേസമയം നാടാരായതു കൊണ്ടല്ല മറിച്ച് യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം മൂലമാണ് നെയ്യാറ്റിന്‍കരയില്‍ ജയിച്ചതെന്ന് ആര്‍ ശെല്‍വരാജ് പറഞ്ഞു. തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ താന്‍ ജയിച്ചു കഴിഞ്ഞപ്പോള്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ താന്‍ നേടിയ വിജയത്തില്‍ അസൂയ പൂണ്ടവരാണ് തനിക്ക് വോട്ടു കുറഞ്ഞുവെന്നും മറ്റും പറയുന്നതെന്നും ശെല്‍വരാജ് അഭിപ്രായപ്പെട്ടു.

ശെല്‍വരാജ് അല്ലാതെ മറ്റാരെങ്കിലുമാണ് നെയ്യാറ്റിന്‍കരയില്‍ മത്സരിച്ചിരുന്നതെങ്കില്‍ ഭൂരിപക്ഷം ഇരുപത്തയ്യായിരം കടന്നേനെയെന്ന് കെ മുരളീധരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു. ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നയാളാണ് മുരളീധരന്‍.

English summary
R Selvaraj, the UDF candidate who won the Neyyatinkara bypoll, took oath as member of the Kerala Legislative Assembly on June 18, marking his official entry into the House as MLA.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X