കണ്ണൂര്‍: നാല്‍പ്പാടി വാസു വധത്തെ ന്യായീകരിച്ച് കെ സുധാകരന്‍ എംപി രംഗത്തെത്തി. വാസുവിനെ തന്റെ ഗണ്‍മാന്‍ വെടിവച്ചത് തന്നെ ആക്രമിക്കാന്‍ വന്നതിനാലാണ്. ഇനിയും ആരെങ്കിലും ആക്രമിക്കാന്‍ വരികയാണെങ്കില്‍ വെടിവയ്ക്കും. തന്റെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഗണ്‍മാന്റെ ചുമതല. തോക്കു നല്‍കിയിരിക്കുന്നത് വെടിവയ്ക്കാണ് അല്ലാതെ ഉമ്മവയ്ക്കാനല്ലെന്നും സുധാകരന്‍ പറഞ്ഞു.
വാസുവിനെ വെടിവച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തിരുന്നു. വിചാരണ നേരിടുകയും ചെയ്തു. കോടതിയില്‍ എത്തിയപ്പോള്‍ തന്നെ വെറുതെ വിടുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
1993 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകനായ വാസുവിനെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്ന കെ.സുധാകരന്റെ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തിന്റെ അനുയായികളാണ് വാസുവിനെ കൊന്നതെന്നായിരുന്നു ആരോപണം.