Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണക്കേസുകളിലെ തീവ്രവാദബന്ധം അന്വേഷിക്കും

കൊച്ചി: സംസ്ഥാനത്ത് തെളിയാത്ത മോഷണ കേസുകളിലെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി മോഷണം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്. കിഴക്കമ്പലം ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് ലഷ്‌കറെ തോയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിനെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്തിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കവര്‍ച്ച നടത്തിയതായി ഇയാള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. രണ്ടു കാറുകള്‍ മോഷ്ടിച്ചതും മലപ്പുറത്തെ ജ്വലറിയില്‍ കവര്‍ച്ച നടത്തിയതും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് നസീര്‍ അറിയിച്ചിരുന്നു.

ഹവാല വഴിയും മറ്റും പുറം രാജ്യങ്ങളില്‍ നിന്നെത്തുന്ന പണമാണു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ കവര്‍ച്ചയിലൂടെ നേരിട്ട് പണം കണ്ടെത്തുകയായിരുന്നുവെന്ന നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തെളിയാത്ത മോഷണ കേസുകള്‍ പുനരന്വേഷിക്കാന്‍ തീരുമാനമായിരിക്കുന്നത്.

ലോക്കല്‍ പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്താനാവാതെ മടക്കിയ കേസുകളും അതോടൊപ്പം തന്നെ പ്രതികളെ കണ്ടുപിടിച്ച മോഷണകേസുകളും വീണ്ടും അന്വേഷിക്കും.

കിഴക്കമ്പലം കവര്‍ച്ചയുമായി ബന്ധപ്പെട്ട ആദ്യഘട്ട അന്വേഷണത്തില്‍ ജ്വല്ലറി ഉടമയുടെ സുഹൃത്തിനെയായിരുന്നു പ്രതിയാക്കിയിരുന്നത്. അതുകൊണ്ടു തന്നെയാണ് പ്രതികളെ കണ്ടെത്തിയ മോഷണകേസുകളും പുനരന്വേഷിക്കുന്നത്. കേസുകള്‍ക്ക് തീവ്രവാദബന്ധമുണ്ടോയെന്ന കാര്യമാവും പുനരന്വേഷണത്തില്‍ പ്രധാനമായും പരിഗണിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+