Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഎസ് ഗ്രാമം' നീക്കാനായില്ല

VS Achuthanathan
അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ വിഎസ് അനുഭാവികള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച വിഎസ് ഗ്രാമം ബോര്‍ഡും വിഎസ് അച്യുതാനന്ദന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡും നീക്കം ചെയ്യാനുള്ള സിപിഎം ലോക്കല്‍ നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍സെക്രട്ടറിയും ചേര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയത്.

വിഎസ് ഗ്രാമമെന്ന ബോര്‍ഡ് പകുതി അഴിച്ച ശേഷം രണ്ടാമത്തെ ബോര്‍ഡ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിഎസ് അനുകൂലികള്‍ സ്ഥലത്തെത്തി ഇവരെ തടയുകയായിരുന്നു. ബോര്‍ഡ് നീക്കുന്നതിനെ വിഎസ് അനുകൂലികള്‍ ശക്തമായി എതിര്‍ത്തതോടെ ഇവര്‍ക്ക് പിന്‍വാങ്ങേണ്ട്ി വന്നു.

തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി വിഎസ് പക്ഷത്തിനൊപ്പമാണെങ്കിലും ഔദ്യോഗികപക്ഷത്തിന് മേല്‍കൈയുള്ള ഏരിയ കമ്മിറ്റിയുടെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് ലോക്കല്‍ നേതൃത്വം ബോര്‍ഡുകള്‍ നീക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.

വെള്ളിയാഴ്ച രാത്രിയാണ് ബോര്‍ഡ് വച്ചത്. ദേശീയപാതയ്ക്കരികില്‍ തോട്ടപ്പള്ളി സ്പില്‍വെ പാലത്തിന് അരികിലാണ് ബോര്‍ഡ്. ശനിയാഴ്ച രാത്രിയാണ് ഇതിന് നേരെ എതിര്‍വശത്തായി വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വിഎസ് ഗ്രാമം ബോര്‍ഡ് വിഎസ് അനുകൂലികള്‍ കെട്ടി പഴയ നിലയില്‍ ആ്ക്കിയിട്ടുണ്ട്. ഔദ്യോഗിക വിഭാഗക്കാര്‍ ബോര്‍ഡ് നീക്കം ചെയ്യാതിരിക്കാന്‍ സ്ഥലത്ത് രഹസ്യ നിരീക്ഷണവും നടത്തി വരുന്നുണ്ട്്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+