കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസ്: വിഎസ് നേരിട്ട് ഹാജരാകണം

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചെന്ന കേസില്‍ വിഎസ് അച്യുതാനന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചിട്ടില്ലെന്ന പൊലീസ് കണ്ടെത്തലിനെതിരെ ഹര്‍ജി നല്‍കിയ വിഎസിന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് കോടതി വീണ്ടും ജൂലായ് ആറിന് പരിഗണിക്കും.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തലിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിഎസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ കേസ് എഴുതി തള്ളുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താന്‍ സാക്ഷികളെയും ജുഡീഷ്യല്‍ ഓഫിസര്‍മാരെയും സ്വാധീനിച്ചെന്ന് 2011 ജനുവരി 28ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റൗഫ് ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്. റൗഫില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടും മജിസ്‌ട്രേറ്റ് മുഖേനയും മൊഴിയെടുത്തിരുന്നു. 36 പേജുള്ള റഊഫിന്റെ മൊഴിയിലെ 12 പ്രധാന ആരോപണങ്ങള്‍ അന്വേഷിച്ച സംഘം കുറ്റപത്രം തയാറാക്കാന്‍ മാത്രമുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അറിയിച്ചത്.

English summary
Reacting strongly against the winding up of investigation into allegations of sabotage in the ice-cream parlour case, Opposition leader V S Achuthanandan Sunday said that the step was a strange and uncommon move.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X