കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് പണം കൊടുത്തു വാങ്ങിയതല്ല: ലാല്‍

  • By Nisha Bose
Google Oneindia Malayalam News

Mohanlal
കൊച്ചി: അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളത്ത് വച്ചാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്തത്.

മുന്‍പ് വനം വകുപ്പ് അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴി ആവര്‍ത്തിക്കുകയാണ് ലാല്‍ ചെയ്തത്. താന്‍ ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയിട്ടില്ല. വിദേശത്തുള്ള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ്.

പിഎന്‍ കൃഷ്ണകുമാര്‍ , കെ കൃഷ്ണകുമാര്‍ എന്നിവരാണ് ആനക്കൊമ്പ് തന്നെ ഏല്‍പ്പിച്ചത്. ഇരുവര്‍ക്കും ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടെന്നും ലാല്‍ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.

'വിവരാവകാശ കൂട്ടായ്മ' പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ ലാലിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതിപ്രകാരമാണ്‌ പൊലീസ് അന്വേഷണം നടത്തുന്നത്.

അതേസമയം ആനക്കൊമ്പ് കൈവശം വച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരന് ഒരു നിയമവും പണക്കാരന് മറ്റൊരു നിയമവും എന്ന രീതി അംഗീകരിക്കാനാവില്ല. ലാലിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ നടന്റെ വീട് സ്ഥിതി ചെയ്യുന്ന തേവര പ്രദേശം ഉള്‍പ്പെടുന്ന സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് ഐസക് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English summary
However, the sources said Mohanlal gave same statements that he had given to the forest sleuths.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X