കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രിംകോടതി ഗിലാനിയെ അയോഗ്യനാക്കി

Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: പാകിസ്താന്‍ സുപ്രിംകോടതി പ്രധാനമന്ത്രി യുസുഫ് റാസ ഗിലാനിയെ അയോഗ്യനാക്കി. കോടതി അലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. പാകിസ്താനിലെ നിയമപ്രകാരം ഭരണഘടനാവകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഒരാളെ അഞ്ചുവര്‍ഷം വരെ അയോഗ്യനാക്കാന്‍ സാധിക്കും.

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള കോടതി ഉത്തരവ് ധിക്കരിച്ചതിനെ തുടര്‍ന്നാണ് നടപടി. കുറ്റക്കാരനാണെന്ന് തെളിഞ്ഞ ഉടന്‍ തന്നെ ഗിലാനിയെ പ്രതീകാത്മകമായി കോടതി പിരിയും വരെ പിടിച്ചുനിര്‍ത്തിയിരുന്നു.

പാര്‍ലമെന്റില്‍ നിന്നും പ്രധാനമന്ത്രി പദത്തില്‍ നിന്നും അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 26ലെ വിധിക്കെതിരേ ഇതുവരെ അപ്പീല്‍ നല്‍കാത്തതിനാല്‍ മജ്‌ലിസ് ഇ ഷൂറ(പാര്‍ലമെന്റ്)യില്‍ നിന്നും ഗിലാനിയെ അയോഗ്യനാക്കുന്നു-വിധിന്യായത്തില്‍ ചീഫ് ജസ്റ്റീസ് ഇഫ്തിഖാര്‍ ചൗധരി അറിയിച്ചു.

ഇതോടുകൂടി പ്രധാനമന്ത്രിയെന്ന നിലയില്‍ ചുമതല വഹിക്കാനും ഗിലാനിക്ക് സാധിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫിസും ഒഴിഞ്ഞുകിടക്കും-കോടതി വ്യക്തമാക്കി.

വിധിക്കെതിരേ ഗിലാനി എന്ത് നടപടി സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ തലസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ട്. സുപ്രിംകോടതിയില്‍ നിന്നു തന്നെ ഇത്തരമൊരു വിധിയുണ്ടായതിനാല്‍ ഗിലാനി സ്ഥാനമൊഴിയേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

English summary
Pakistan's top court has disqualified Prime Minister Yousuf Raza Gilani from holding office, two months after convicting him of contempt of court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X