ജഗതിയ്ക്ക് 2മാസത്തിനുള്ളില്‍ ആശുപത്രി വിടാം

ജഗതിയ്ക്ക് കാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനാവുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായിക്കഴിഞ്ഞു. ആളുകളെ തിരിച്ചറിയാനും സംസാരിക്കുന്നത് മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. കട്ടികൂടിയ ആഹാരം കഴിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം കൈ ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.
ശരീരത്തിന്റെ വലതുഭാഗത്തിന്റെ ചലനശേഷിയും ഏതാണ്ട് തൊണ്ണൂറ് ശതമാനവും വീണ്ടെടുത്തു കഴിഞ്ഞു. ഒരു കൈയുടെ ചലനശേഷിമാത്രമാണ് ഇനി തിരിച്ചു കിട്ടാനുള്ളത്.
ആരോഗ്യനില ഇതേ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ നടന് രണ്ടു മാസത്തിനകം ആശുപത്രി വിടാമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഒരു വര്‍ഷത്തിനകം നടന് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുമെന്ന് ജഗതിയുടെ മകള്‍ പാര്‍വ്വതി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് ഏപ്രില്‍ 12ന് ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റിയത്. ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന് രാജേന്ദ്രന് ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.
തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു. വാഹനാപകടത്തെത്തുടര്‍ന്ന് ജഗതിയുടെ വലതുവശം തളര്‍ന്നു പോയിരുന്നു. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് ജഗതിയുടെ ആരോഗ്യനില വഷളാക്കിയത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജഗതിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ഹൃദയാഘാതം പോലെ തലച്ചോറിനുണ്ടായ ആഘാതമാണ് അദ്ദേഹത്തിന്റെ നില സങ്കീര്‍ണമാക്കിയത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications