കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗതിയ്ക്ക് 2മാസത്തിനുള്ളില്‍ ആശുപത്രി വിടാം

  • By Nisha Bose
Google Oneindia Malayalam News

Jagathy,
ചെന്നൈ: വാഹനാപകടത്തെ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി.

ജഗതിയ്ക്ക് കാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനാവുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായിക്കഴിഞ്ഞു. ആളുകളെ തിരിച്ചറിയാനും സംസാരിക്കുന്നത് മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. കട്ടികൂടിയ ആഹാരം കഴിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം കൈ ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.

ശരീരത്തിന്റെ വലതുഭാഗത്തിന്റെ ചലനശേഷിയും ഏതാണ്ട് തൊണ്ണൂറ് ശതമാനവും വീണ്ടെടുത്തു കഴിഞ്ഞു. ഒരു കൈയുടെ ചലനശേഷിമാത്രമാണ് ഇനി തിരിച്ചു കിട്ടാനുള്ളത്.

ആരോഗ്യനില ഇതേ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ നടന് രണ്ടു മാസത്തിനകം ആശുപത്രി വിടാമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഒരു വര്‍ഷത്തിനകം നടന്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുമെന്ന് ജഗതിയുടെ മകള്‍ പാര്‍വ്വതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് ഏപ്രില്‍ 12ന് ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റിയത്. ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.

തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു. വാഹനാപകടത്തെത്തുടര്‍ന്ന് ജഗതിയുടെ വലതുവശം തളര്‍ന്നു പോയിരുന്നു. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് ജഗതിയുടെ ആരോഗ്യനില വഷളാക്കിയത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജഗതിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ഹൃദയാഘാതം പോലെ തലച്ചോറിനുണ്ടായ ആഘാതമാണ് അദ്ദേഹത്തിന്റെ നില സങ്കീര്‍ണമാക്കിയത്.

English summary
"We are confident that Malayalis' favourite actor Jagathy Sreekumar will resume his onscreen duties by next year,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X