രാഷ്ട്രപതിയാവാന്‍ സാങ്‌മ പാര്‍ട്ടി വിട്ടു

ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സാങ്‌മ രാജി തീരുമാനം പുറത്തു വിട്ടത്. സാങ്‌മയുടെ രാജി സംബന്ധിച്ച കുറിപ്പ് വായിച്ചത് സുബ്രഹ്മണ്യം സ്വാമിയാണ്.
രാജി തീരുമാനം സാങ്‌മ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് എന്‍സിപിയില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ആണെങ്കിലും അദ്ദേഹം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും എന്നുതന്നെയാണ് സൂചന. എന്‍ഡിഎയുടെ പിന്തുണയോടെ മത്സരിക്കാനൊരുങ്ങുന്ന സാങ്‌മ വൈകീട്ട് എല്‍കെ അദ്വാനിയുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഈ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിക്കെതിരെ മത്സരിക്കുന്നതിന് എന്‍സിപി അംഗത്വം തടസ്സമായതാണ് എന്‍സിപിയുടെ സഹസ്ഥാപകന്‍ കൂടിയായ സാങ്‌മയുടെ രാജിയില്‍ കലാശിച്ചത്. യുപിഎയുടെ സഖ്യ.കക്ഷിയാണ് എന്‍സിപി.
എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാങ്‌മയുടെ ആഗ്രഹം നിരാകരിച്ചിരുന്നു. പാര്‍ട്ടി തീരുമാനം മറികടന്ന് മത്സരിച്ചാല്‍ കടുത്ത നടപടി ഉണ്ടാകും എന്ന് താക്കീതും നല്‍കിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിജെപി, ജനതാദള്‍ (യു) തുടങ്ങിയ കക്ഷികളുടെ പിന്തുണ സാങ്‌മയ്‌ക്കുണ്ടാവും. പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്ന മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ സാങ്‌മയ്‌ക്ക് നിര്‍ണ്ണായകമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications