കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ ചുറ്റുഭാഗങ്ങളില്‍ നേരിയ ഭൂചലനം. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉച്ചയ്‌ക്കു ശേഷം രണ്ടേകാലോടെയായിരുന്നു ഭൂചലനം.
കോഴിക്കോട് നഗരത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂമി കുലുങ്ങിയത്. മാവൂര്‍ റോഡ്, പുതിയറ, രാമനാട്ടുകര, ഒളവണ്ണ, മലാപ്പറമ്പ്, ബേപ്പൂര്‍, സിവില്‍ സ്റ്റേഷന്‍, ചേവായൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഏകദേശം നാലു സെക്കന്റോളം ആണ് ഭൂചലനം അനുഭവപ്പെട്ടത്.