Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: രജീഷ് ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി

TP Chandrasekharan
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യപ്രതിയായ ടികെ രജീഷ് കൃത്യം നടത്തുന്ന സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ട് അന്വേഷണ സംഘം കണ്ടെത്തി. രജീഷിന്റെ ഷര്‍ട്ടില്‍ പുരണ്ടിരുന്ന രക്തക്കറ ചന്ദ്രശേഖരന്റേതാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണ്ണായക തെളിവാകുമെന്ന് വിലയിരുത്തപ്പെടുന്നു.

കാറില്‍ നിന്നിറങ്ങി ചന്ദ്രശേഖരനെ ആദ്യം വെട്ടിയത് രജീഷാണ്. മുമ്പ് എട്ടുതവണ ടിപിയെ വധിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുംബൈയില്‍ നിന്ന് ടികെ രജീഷിന് കൃത്യത്തിന് നേതൃത്വം വഹിക്കാനായി കൊണ്ടുവന്നത്. കൊങ്കണ്‍മേഖലയിലെ രത്‌നഗിരിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ്‌ചെയ്തത്.

അതേസമയം കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് രഹസ്യറിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൂഴ്ത്തിവെച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കണ്ണൂരിലെ ചില സിപിഎം കാരില്‍ നിന്ന് ചന്ദ്രശേഖരന് ഭീഷണി ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.

ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള ലക്ഷ്യത്തോടെ കണ്ണൂരില്‍ നിന്നുള്ള ചില സിപിഎം നേതാക്കള്‍ രണ്ടു തവണ ഒഞ്ചിയത്തെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ തിരിച്ചു പോയി.

വീണ്ടും ടിപിയ്‌ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒഞ്ചിയം ഏറാമലയിലെ ചില സിപിഎമ്മുകാര്‍ക്ക് ചന്ദ്രശേഖരനോട് ശത്രുതയുണ്ട്. അദ്ദേഹം വധിക്കപ്പെട്ടാല്‍ ഈ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+