കണ്ടെടുത്തത് ബന്‍വാരി ദേവിയുടെ അസ്ഥികള്‍ തന്നെ

ജോധ്പുരിലെ രാജിവ് ഗാന്ധി ലിങ്ക് കനാലില്‍ നിന്നു തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികളും പല്ലുകളും സിബിഐ ഉദ്യോഗസ്ഥരാണു കണ്ടെത്തിയത്. വിദഗ്ധ ഡിഎന്‍എ പരിശോധനയ്ക്കായി ഇവ എഫ്ബിഐയ്ക്കു കൈമാറുകയായിരുന്നു. കത്തിക്കരിഞ്ഞ അസ്ഥിക്കഷ്ണങ്ങള്‍, അഞ്ചു പല്ലുകള്‍ എന്നിവ കൂടാതെ രണ്ടു കൈത്തോക്കുകള്‍, ചണച്ചാക്ക്, വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയ സാധനങ്ങളും സിബിഐ കണ്ടെത്തിയിരുന്നു.
36കാരിയായിരുന്ന ബന്‍വാരി ദേവിയുടെ തിരോധനവും കൊലപാതകവും രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വന്‍കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. രാജസ്ഥാന്‍ മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍ന, കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മല്‍ഖന്‍ സിങ് എന്നിവര്‍ പ്രതികളായ കേസില്‍ നിര്‍ണായമായ തെളിവാണ് ലഭിച്ചിരിയ്ക്കുന്നതെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി.
ബന്‍വാരി ദേവിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതോടെയാണ് കേസ് വിവാദമായത്. ബന്‍വാരി ദേവിയും മന്ത്രിയും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങളുള്ള സി.ഡി പുറത്തായതിനെ തുടര്‍ന്നായിരുന്നു ഇവരെ കാണാതായായത്. തുടര്‍ന്ന് മഹിപാല്‍ മദേനയ്ക്ക് മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടതായും വന്നിരുന്നു.












Click it and Unblock the Notifications