ജ്യൂസ് പാത്രത്തില്‍ മൂത്രമൊഴിച്ചു;പാര്‍ലര്‍ പൂട്ടി
പനാജി: ഐസ് ക്രീം പാര്‍ലറില്‍ ഉപയോഗിക്കുന്ന ജ്യൂസ് പാത്രത്തില്‍ ഉടമ മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് പാര്‍ലര്‍ സര്‍ക്കാര്‍ ഇടപെട്ട് പൂട്ടിച്ചു. പനാജിക്കു സമീപം പോണ്ട പട്ടണത്തിലാണ് സംഭവം.ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഗവകുപ്പാണ് ഐസ് ക്രീം പാര്‍ലറിനെതിരെ നടപടിയെടുത്തത്.
പാര്‍ലറിലെ മറ്റൊരു ജീവനക്കാരനാണ് മുതലാളിയുടെ വൃത്തികെട്ട നടപടി കണ്ടെത്തിയതും മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതും. പിന്നീട് അയാള്‍ വീഡിയോ പലര്‍ക്കും ആളുകള്‍ക്ക് അയച്ചു കൊടുക്കുകയും സിഡിയില്‍ ആക്കുകയും ചെയ്തു.
ജൂണ്‍ 18ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ സലി വെല്‍ജിയ്ക്ക് ദൃശ്യങ്ങളടങ്ങിയ സിഡി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഐസ് ക്രീം പാര്‍ലര്‍ പരിശോധിയ്ക്കാന്‍ തീരുമാനമുണ്ടായത്.
പാര്‍ലറിലെ പരിശോധനയ്ക്കു ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ ശൈലേഷ് ഷെന്‍വിയും രാജാറാം പാട്ടീലും നേതൃത്വം നല്‍കി. പരിശോധനയില്‍ വൃത്തിഹീനമായ രീതിയിലാണ് പാര്‍ലര്‍ നടത്തുന്നതെന്നു ബോധ്യപ്പെട്ടതിനാലാണ് പൂട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലര്‍ ഉടമയ്ക്ക് മാനക്കേടുണ്ടാകുമെന്നതിനാല്‍ വീഡിയോ പുറത്തുവിടുന്നില്ലെന്ന് സലിം വേല്‍ജി അറിയിച്ചു.












Click it and Unblock the Notifications