Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഐഎ സ്ഥാപക തലവന്‍ ആര്‍വി രാജു അന്തരിച്ചു

Radha Vinod Raju
കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സ്ഥാപക ഡയരക്‌റ്റര്‍ രാധ വിനോദ്‌ രാജു (62) കൊച്ചിയില്‍ അന്തരിച്ചു. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു.

ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്നാണ്‌ രാധ വിനോദ്‌ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. കൊച്ചി, മട്ടാഞ്ചേരി സ്വദേശിയായ രാജു ജമ്മു കാശ്‌മീര്‍ കേഡറിലെ 1975 ബാച്ചിലെ ഐപിഎസ്‌ ഓഫീസറാണ്‌.

അച്ചാമ്മയാണ്‌ ഭാര്യ. രേണു (പുനെ), സിന്ധു (ലണ്ടന്‍) എന്നിവര്‍ മക്കളാണ്‌. വളരെ കാലമായി രോഗബാധിതനായിരുന്ന രാജു ഗുരുതരമായ ന്യൂമോണിയ ബാധിച്ച്‌ കഴിഞ്ഞ ജനുവരി മുതല്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌.

2009 ജനുവരി 19നാണ്‌ അദ്ദേഹം എന്‍ഐഎയുടെ ഡയരക്‌റ്റര്‍ ജനറലാൃയി ചുമതലയേല്‍ക്കുന്നത്‌. അതിനു മുന്‍പ്‌ ജമ്മു കാശ്‌മീര്‍ ഇന്റലിജന്‍സ്‌ വിഭാഗം ഡരക്‌റ്റര്‍ ജനറലായിരുന്നു. രാജീവ്‌ ഗാന്ധി വധക്കേസ്‌, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ സുപ്രധാന കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്‌ രാജു. അതുപോലെ സിബിഐയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+